തെരുവുനായ് ശല്യം; അടൂർ ഭീതിയിൽ
text_fieldsഅടൂർ: നഗരത്തിൽ തെരുവുനായ ശല്യം രൂക്ഷമായതോടെ ജനങ്ങൾ ഭീതിയിൽ. കഴിഞ്ഞ ദിവസം 15 ലധികം പേരെ തെരുവുനായ കടിച്ചു. സെൻട്രൽ ടോൾ, കെ. ആർ . സി, സെന്റ് മേരീസ് റോഡ്, കൊന്നമങ്കര, പോലീസ് സ്റ്റേഷൻ പരിസരം, റവന്യു ടവർ, തട്ട റോഡിലെ മിനി മാർക്കറ്റ്, ശ്രീമൂലം തിരുനാൾ മാർക്കറ്റ്, മൂന്നാളം തുടങ്ങി വിവിധ പ്രദേശങ്ങളിലാണ് തെരുവുനായകളുടെ ശല്യം വർധിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം റോഡിൽ കൂടി കടന്നുപോയവരെയും വീട്ടുമുറ്റത്ത് നിന്നവരേയും തെരുവുനായ ആക്രമിച്ചിരുന്നു. നഗരത്തിൽ കാത്തിരിപ്പു കേന്ദ്രങ്ങളിലും തെരുവുനായകൾ തമ്പടിച്ചിട്ടുണ്ട്. ഇവിടെ ബസ് കാത്തു നിൽക്കുന്നവരെ ആക്രമിക്കുന്നത് നിത്യ സംഭവമായിരിക്കുകയാണ്. താലൂക്ക് ആശുപത്രിയോടു ചേർന്ന് പോകുന്നതും പാർഥസാരഥി റോഡിൽ പ്രവേശിക്കുന്നതുമായ പാതയിലും തെരുവുനായ ശല്യമുണ്ട്.
ഇത് മൂലം ഇവിടെ ചീകിത്സ തേടി എത്തുന്നവർ ഏറെ ബുദ്ധിമുട്ടിലാണ്. നായ ശല്യം കാരണം സ്കൂളിൽ കുട്ടികളെ വിടാൻ രക്ഷിതാക്കൾക്കും ഭയമാണ്. പല ഭാഗങ്ങളിൽ നിന്നും അടൂർ നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയവരാണ് കടിയേറ്റ് ചികിത്സ തേടിയവരിൽ കൂടുതലും. തെരുവുനായ ശല്യത്തിനെതിരെ അധികൃതർ സത്വര നടപടികൾ കൈകൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.