പെട്രോൾ ടാങ്കറും കാറും കൂട്ടിയിടിച്ചു
text_fieldsഅടൂർ: എം.സി റോഡിൽ അടൂർ വടക്കടത്ത്കാവ് നടക്കാവ് ജങ്ഷനിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു. കാർ യാത്രികന് പരിക്കേറ്റു. കൊട്ടാരക്കര ശ്രീശൈലം ജയചന്ദ്രനാണ് പരിക്കേറ്റത്.
അടൂരിൽനിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയും അടൂരിലേക്ക് വരികയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശത്ത് തീ ഉയർന്നെങ്കിലും നാട്ടുകാർ അണച്ചു.
രണ്ട് യൂനിറ്റ് വാഹനവുമായി അഗ്നി രക്ഷസേന എത്തി ഹൈഡ്രോളിക് കട്ടർ, റോപ്പ് എന്നിവയുപയോഗിച്ച് ജയചന്ദ്രനെ രക്ഷപെടുത്തി സ്ഥലത്തുണ്ടായിരുന്ന ആംബുലൻസിൽ അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
അസി. സ്റ്റേഷൻ ഓഫീസർ കെ.സി. റജി കുമാർ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ രാമചന്ദ്രൻ, അജികുമാർ, സേനാംഗങ്ങളായ ലിജികുമാർ, രഞ്ജിത്ത്, അജികുമാർ, ദിനൂപ്, സന്തോഷ്, സൂരജ്, സുരേഷ് കുമാർ, ഹോംഗാർഡുകളായ ഭാർഗവൻ, സുരേഷ്കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.