Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightമോഷണക്കേസ് പ്രതികളെ...

മോഷണക്കേസ് പ്രതികളെ വെറുതെ വിട്ടു

text_fields
bookmark_border
മോഷണക്കേസ് പ്രതികളെ വെറുതെ വിട്ടു
cancel
camera_alt

മോ​ഷ​ണക്കേ​സി​ൽ വെറുതെവിട്ടവർ

അ​ടൂ​ർ: പ്ര​മു​ഖ വ​സ്ത്ര​ശാ​ല​യാ​യ ക​രി​ക്കി​നേ​ത്ത് സി​ൽ​ക്ക് ഗ​ലേ​റി​യ​യി​ൽ 2023 സെ​പ്റ്റം​ബ​ർ ന​ട​ന്ന മോ​ഷ​ണക്കേ​സി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ രാ​ഹു​ൽ സി​ങ്, അം​ഗൂ​ർ ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ ഓം ​പ്ര​കാ​ശ് എ​ന്നി​വ​രെ കു​റ്റ​ക്കാ​ര​ല്ല​ന്ന് ക​ണ്ട് അ​ടൂ​ർ ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് എ​സ്. ഹാ​ഷിം വെ​റു​തെ​വി​ട്ടു.

2023 സെ​പ്റ്റം​ബ​ർ 18നാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സം​ഭ​വം ന​ട​ന്ന് ര​ണ്ടാ​ഴ്ച​ക്ക് ശേ​ഷം പ്ര​തി​ക​ളെ ത​മി​ഴ്നാ​ട് പു​ളി​യം​കു​ടി​യി​ൽ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റ് ചെ​യ്ത നാ​ൾ മു​ത​ൽ വി​ചാ​ര​ണ ത​ട​വു​കാ​രാ​യി പ്ര​തി​ക​ൾ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന്​ 25 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. പ്ര​തി​ക​ൾ​ക്ക് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ ബി​ജു വ​ർ​ഗീ​സ്, പ്രീ​തു ജ​ഗ​തി, ജി​തി​ൻ ജോ​യ്, തൗ​ഫീ​ഖ്​ രാ​ജ​ൻ, ലി​ന​റ്റ് മെ​റി​ൻ എ​ബ്ര​ഹാം എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pathanamthitta Newstheft case
News Summary - The accused were acquitted in the theft case
Next Story