പിക്അപ് വാൻ മറിഞ്ഞ് ഡ്രൈവറുടെ ചെവിയറ്റു
text_fieldsഅടൂർ: കായംകുളം-പത്തനാപുരം സംസ്ഥാന പാതയിൽ മരുതിമൂട് ജങ്ഷന് കിഴക്ക് നിയന്ത്രണം വിട്ട പിക്അപ് വാൻ മറിഞ്ഞ് ഡ്രൈവറുടെ ഇടതുചെവി പൂർണമായും അറ്റു. പറക്കോട് കളീക്കൽ നൗഫലിനാണ് (30) പരിക്കേറ്റത്.തിങ്കളാഴ്ച രാവിലെ 10.30നായിരുന്നു അപകടം.
അടൂരിൽനിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് നൗഫലിനെ വാഹനത്തിൽനിന്ന് പുറത്തെടുത്തത്. പത്തനാപുരത്തുനിന്ന് അടൂരിലേക്ക് വരുകയായിരുന്ന പിക്അപ് വാൻ ശക്തമായ മഴയെത്തുടർന്ന് നിയന്ത്രണം വിട്ട് റോഡിന്റെ വലതു വശത്തേക്ക് മറിയുകയായിരുന്നു. ഇയാളെ ആംബുലൻസിൽ അടൂർ ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചു. വാഹനം മറിഞ്ഞ് നിരങ്ങിയതിനെ തുടർന്നാണ് ചെവിയറ്റത്. കൂടാതെ തലക്ക് പരിക്കേറ്റതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു.
പ്രതികൂല കാലാവസ്ഥയിലും അവസരോചിത പ്രവർത്തനത്തിലൂടെയാണ് അപകടത്തിൽപെട്ടയാളെ പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിക്കാൻ അഗ്നിരക്ഷാസേനക്ക് സാധിച്ചത്.അസി. സ്റ്റേഷൻ ഓഫിസർ വേണുവിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ നിയാസുദ്ദീൻ, ഫയർ ഓഫിസർമാരായ രഞ്ജിത്ത്, കൃഷ്ണകുമാർ, ദിനൂപ്, സന്തോഷ്, സജാദ്, ഹോം ഗാർഡുമാരായ ഭാർഗവൻ, പ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.