ആറാംക്ലാസുകാരൻ സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടു; അന്തിച്ചിറകുളം വൃത്തിയാക്കി സി.പി.എം പ്രവർത്തകർ
text_fieldsഅടൂർ: ഏറത്ത് പഞ്ചായത്ത് അന്തിച്ചിറകുളം പായൽമൂടി നശിച്ചുകിടക്കുന്നത് വിദ്യാർഥി സാമൂഹിക മാധ്യമത്തിലൂടെ അവതരിപ്പിച്ച് നാടിെൻറ കണ്ണുതുറപ്പിച്ചു. കടമ്പനാട് കെ.ആർ. കെ.പി.എം.ബി.എച്ച്.എസ് ആൻഡ് വി.എച്ച്.എസ്.എസിലെ ആറാംക്ലാസ് വിദ്യാർഥി അക്ഷയ്കുമാറിെൻറ കുറിപ്പാണ് വലിയ ചർച്ചയായത്. ഒരുകാലത്ത് സമീപത്തെ പാടത്തെ കൃഷിക്കുള്ള വെള്ളം ലഭിച്ചിരുന്നത് അന്തിച്ചിറ കുളത്തിൽ നിന്നായിരുന്നു.എന്നാൽ, ആഫ്രിക്കൻ പായൽ കയറി തുവയൂർ വടക്ക് അന്തിച്ചിറ ഭാഗത്തെ പഞ്ചായത്ത് കുളം ഉപയോഗശൂന്യമായി മാറി.
നാട്ടിൽ വിഷയം സംസാരമായതോടെ ഞായറാഴ്‌ച സി.പി.എം തുവയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി അനീഷ് രാജിെൻറ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങളും ഡി.വെ.എഫ്.ഐ പ്രവർത്തകരും ചേർന്ന് കുളം വൃത്തിയാക്കി. തുവയൂർ വടക്ക് ഐക്യമന്ദിരത്തിൽ (വെള്ളൂർ തടത്തിൽ) സന്തോഷ് കുമാർ-അശ്വതി ദമ്പതികളുടെ മകനായ അക്ഷയ്കുമാർ മലബാർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'കാലിഡോസ്കോപ് എജുക്കേഷനൽ ചാനലിനുവേണ്ടി 'ചങ്ങലംപരണ്ട' എന്ന ഔഷധസസ്യത്തെക്കുറിച്ച് തയാറാക്കിയ ഗവേഷണ പ്രബന്ധവും പമ്പ നദിയുടെ മലിനീകരണം സംബന്ധിച്ച് നിർമിച്ച ഡോക്യുമെന്‍ററിയും ശ്രദ്ധനേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.