മണ്ണ് റോഡിലേക്ക് ഒലിച്ചിറങ്ങിയത് യാത്ര ദുരിതത്തിലാക്കുന്നു
text_fieldsഅടൂര്‍: റോഡരുകില്‍ കുടിവെള്ള വിതരണത്തിനുള്ള പൈപ്പിട്ട ശേഷം നികത്തിയ മണ്ണ് റോഡിലേക്ക് ഒലിച്ചിറങ്ങിയത് യാത്ര ദുരിതത്തിലാക്കുന്നു. പറക്കോട്-ഐവര്‍കാല റോഡില്‍ എല്ലാക്കാട്ടുപടി ഭാഗത്ത് റോഡില്‍ നിറയെ ചളികാരണം കാല്‍നടപോലും ബുദ്ധിമുട്ടിലാണ്. മഴയെത്തുടര്‍ന്ന് പൈപ്പിട്ട ഭാഗത്തെ മണ്ണും ചളിയും റോഡിലേക്ക് ഒഴുകിയെത്തി. ഇതില്‍ തെന്നി ഇരുചക്രവാഹന യാത്രികര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ചളി കാരണം ചൊവ്വാഴ്ച രാവിലെ ഇരുചക്രവാഹന യാത്രികര്‍ എണ്ണക്കാട്ടുപടിയില്നിന്ന് മടങ്ങി മറ്റ് സമാന്തര പാതകളെ ആശ്രയിക്കുകയായിരുന്നു.
പൈപ്പിട്ട ഭാഗത്തെ മണ്ണ് ഒലിച്ച് വലിയകുഴിയും രൂപപ്പെട്ടു. വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ അപകടം സംഭവിക്കാനുള്ള സാധ്യതയേറെയാണ്. പറക്കോട് ഭാഗത്ത് നിന്നുള്ളവര്‍ക്കും വടക്കടത്തുകാവില്‍ എം.സി റോഡില്‍നിന്നും കടമ്പനാട് ഐവര്‍കാല ഭാഗത്തേക്ക് പോകാനുള്ള എളുപ്പമാര്‍ഗമായതിനാല്‍ ഈ റോഡില്‍ തിരക്കേറെയാണ്. ഏറത്ത് പഞ്ചായത്തിലെ വടക്കടത്തുകാവ്, ചൂരക്കോട്, പുതുശ്ശേരി ഭാഗം, വയല ഭാഗത്തു ള്ളവര്‍ക്ക് അന്തിച്ചിറ പി.എസ്.സി യില്‍ പോകാനുള്ള പാതകൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.