അലഞ്ഞുനടന്നയാളെ മഹാത്മ ജനസേവന കേന്ദ്രം ഏറ്റെടുത്തു
text_fieldsഅടൂർ: സ്നേഹപൂർവം വിളിച്ചപ്പോൾ ഒരു പ്രതിഷേധവുമില്ലാതെ അയാൾ കൂടെവന്നു, വാഹനത്തിൽ കയറി. പേര് ദേവരാജൻ. ബാക്കിയെല്ലാ ചോദ്യങ്ങൾക്കും ഉത്തരം പുഞ്ചിരി മാത്രം. ഒരു നാടിനെയാകമാനം ഭയത്തിലാഴ്ത്തിയ, രാത്രികളിലെ നിഴൽരൂപം മാനസിക വെല്ലുവിളി നേരിടുന്ന അന്തർ സംസ്ഥാനക്കാരനായ ഈ സാധുവായിരുന്നു.
താടിയും മുടിയും വളർന്ന് ദുർഗന്ധം വമിക്കുന്ന അവസ്ഥയിൽ ഏഴംകുളം പുതുമല തേപ്പുപാറ കൊടുമൺ ഭാഗങ്ങളിൽ അലഞ്ഞുനടന്ന ഇയാൾ നാട്ടുകാരിൽ ഭയാശങ്കക്ക് കാരണമായിരുന്നു. ദിവസങ്ങളായി പട്ടിണിയിലായ ഇയാൾക്ക് കോവിഡ് വ്യാപനഭീതിയാൽ ആഹാരം കൊടുക്കാനും ആരും തയാറായിരുന്നില്ല.
രാത്രി പലയിടത്തും ഇയാളെ കണ്ടതിനാൽ അക്രമിയോ ക്രിമിനലോ എന്ന് സംശയിച്ച് ആളുകൾ ഭയചകിതരായിരുന്നു. ഇയാളുടെ ദുരിതാവസ്ഥ മനസ്സിലാക്കിയ ജോലി സംബന്ധമായി പുതുമലയിൽ താമസമാക്കിയ പൂതങ്കര സ്വദേശി രാജേഷ് വിവരം അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിൽ അറിയിക്കുകയും ചെയർമാൻ രാജേഷ് തിരുവല്ല പ്രവർത്തകരായ നിഖിൽ, ദിലീപ്, അനീഷ് ബെൻ എന്നിവർ സ്ഥലത്തെത്തി ഏറ്റെടുക്കുകയുമായിരുന്നു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം നൽകാൻ കഴിയുന്നവർ 04734299900 എന്ന നമ്പറിൽ അറിയിക്കണമെന്ന് മഹാത്മ ജനസേവന കേന്ദ്രം സെക്രട്ടറി പ്രീഷിൽഡ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.