സംസ്ഥാന പാതയിൽ ടിപ്പറുകൾ അപകടത്തിൽപെട്ടു; ഡ്രൈവർക്ക് പരിക്ക്
text_fieldsഅടൂർ: ടിപ്പർ ലോറികൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ടിപ്പർ ഡ്രൈവർ ചെങ്ങന്നൂർ വാഴാർമംഗലം വെട്ടുകാട്ടിൽ മനോജിനാണ് (34) പരിക്കേറ്റത്.
കാബിനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് രണ്ടു മണിക്കൂർ പരിശ്രമത്തിനു ശേഷമാണ് പുറത്തെടുത്തത്. കായംകുളം പത്തനാപുരം സംസ്ഥാന പാതയിൽ ബുധനാഴ്ച രാവിലെ 10.30നായിരുന്നു അപകടം. തുടർന്ന് ഒന്നര മണിക്കൂറിലേറെ ഗതാഗതം സ്തംഭിച്ചു.
ഡ്രൈവറുടെ കാലിന് ഒടിവുണ്ട്. ഇളമണ്ണൂരിൽനിന്ന് ഭാരം കയറ്റിവന്ന ടിപ്പർ മരുതിമൂട് കവലയിൽ മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ സ്റ്റിയറിങ് ബന്ധം വിട്ടതാണ് അപകടകാരണമെന്ന് പറയുന്നു. നിയന്ത്രണംവിട്ട് പാഞ്ഞുവരുന്ന ടിപ്പർ കണ്ട് മരുതിമൂട് പള്ളിയുടെ മതിലിനരികിലേക്ക് എതിരെ വന്ന ടിപ്പറിെൻറ ഡ്രൈവർ ഒതുക്കിയതിനാൽ കൂടുതൽ അപകടം ഒഴിവായി.
കാബിൻ െക്രയിനും മണ്ണുമാന്തിയും ഉപയോഗിച്ച് വേർപെടുത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്. മണ്ണുമാന്തിയും െക്രയിനും ഉപയോഗിച്ച് ടോറസ് ലോറിനീക്കി ഡ്രൈവറെ രക്ഷപ്പെടുത്താൻ നടത്തിയ ആദ്യവട്ട ശ്രമം വിജയിച്ചില്ല. മണ്ണുമാന്തി ഉപയോഗിച്ച് ടോറസിലെ പകുതി മണ്ണ് റോഡിൽ ഇറക്കിയിട്ടു.
രണ്ട് െക്രയിനിെൻറയും മണ്ണുമാന്തിയുടെയും സഹായത്തോടെ ടോറസിെൻറ പിറകുവശം വലിച്ചുനീക്കിയതോടെ ഇരുടോറസും തമ്മിൽ വേർപെട്ടു.
തുടർന്നാണ് ഡ്രൈവറെ പുറത്തെടുക്കാനായത്. വിവരമറിഞ്ഞവർ ഇവിടേക്ക് പാഞ്ഞെത്തിയതോടെ അപകട സ്ഥലം ജനനിബിഡമായി. ജനങ്ങളെ നിയന്ത്രിക്കാൻ പൊലീസിന് ഏറെ പണിപ്പെടേണ്ടിവന്നു. അഗ്നിരക്ഷാസേന അടൂർ സ്റ്റേഷൻ ഓഫിസർ സക്കറിയ അഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
ടിപ്പറുകളുടെ മരണഓട്ടം ഭീഷണിയാകുന്നു
കോന്നി: മനുഷ്യജീവനുകൾ കവർന്ന് അമിതലാഭം ലക്ഷ്യമിട്ടുള്ള ടിപ്പർ-ടോറസ് ലോറികളുടെ മരണപ്പാച്ചിൽ ജനത്തിന് ഭീഷണിയാകുന്നു. ബുധനാഴ്ച രാവിലെ പത്തരയോടെ കടയിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിന് ആക്ടിവയിൽ കോന്നിയിലേക്ക് വരുകയായിരുന്ന ഗോപിനാഥൻ നായരെ (75) ടിപ്പർ ലോറി ഇടിച്ചുവീഴ്ത്തുകയും സംഭവ സ്ഥലത്തുതന്നെ ഇദ്ദേഹം മരണപ്പെടുകയും ചെയ്തു.
കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ടിപ്പർ അപകടങ്ങളിൽ പതിനഞ്ചോളം ജീവനുകളാണ് കോന്നിയുടെ വിവിധ മേഖലകളിൽ പൊലിഞ്ഞത്.
കോന്നിയിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ പാറമടകളും ക്രഷറുകളും പ്രവർത്തിക്കുന്നത്. ഇപ്പോൾ നിരവധി നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തിരുവനതപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽനിന്നുള്ള ആയിരത്തോളം ടിപ്പർ ലോറികളാണ് കോന്നിയിൽ എത്തുന്നത്.
പുലർച്ച നാലുമുതൽ കോന്നി പയ്യനാമൺ, അതിരുങ്കൽ, പോത്തുപാറ മേഖലകളിലെ പാറമടകളിലേക്കും ക്രഷർ യൂനിറ്റുകളിലേക്കും ടിപ്പർ-ടോറസ് ലോറികളുടെ മരണപ്പാച്ചിലാണ്. അമിതലാഭം കൊയ്യാൻ അമിതഭാരം കയറ്റി അധിക ലോഡ് എടുക്കാനുള്ള മരണപ്പാച്ചിലിലാണ് കൂടുതലും ദുരന്തങ്ങൾ ഉണ്ടാകുന്നത്. എന്നാൽ, ഇവയെ നിയന്ത്രിക്കാൻ പൊലീസ് സംവിധാനം കാര്യക്ഷമമല്ല.
കോന്നി പൊലീസ് സ്റ്റേഷന് മുന്നിലൂടെ നിയന്ത്രണമില്ലാതെ അമിതഭാരം കയറ്റിയ നൂറുകണക്കിന് ലോറികളാണ് കടന്നുപോകുന്നത്. കോന്നി പൊലീസ് സ്റ്റേഷന് മുന്നിൽ പതിവ് ചട്ടപ്പടിപ്രകാരം ടിപ്പർ ലോറി ഡ്രൈവർമാർക്ക് യൂനിഫോം ഇല്ലാത്തതിെൻറ പേരിൽ 100 രൂപ പിഴ ഈടാക്കി പറഞ്ഞുവിടുമ്പോൾ കടത്തിക്കൊണ്ടുവരുന്ന പാറ ഉൽപന്നങ്ങൾക്ക് മതിയായ രേഖകൾ ഉണ്ടോ എന്ന് പരിശോധിക്കാൻ െപാലീസ് തയാറാകുന്നില്ല.
ഒരുതവണ പെറ്റികേസ് ചാർജ് ചെയ്താൽ ആ ദിവസം വീണ്ടും പെറ്റി ചാർജ് ചെയ്യാൻ നിയമമില്ല. അതുകൊണ്ടുതന്നെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുള്ള ടിപ്പറുകളുടെ മരണപ്പാച്ചിലിൽ വിലപ്പെട്ട ഓരോ മനുഷ്യജീവനും പൊലിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.