പൂതങ്കര തോട്ടുകടവ് കടക്കാന്‍; പാലം ഒരുങ്ങുന്നു പ്രദേശവാസികള്‍ വാഹനങ്ങളില്‍ കിലോമീറ്ററുകള്‍ ചുറ്റിയാണ് സഞ്ചരിക്കുന്നത്
text_fieldsഅടൂര്‍: കല്ലട ജലസേചന പദ്ധതി വലതുകര കനാലിനു കുറുകെ ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ പൂതങ്കര തോട്ടുകടവ് പാലം പണി തുടങ്ങി. 2011ല്‍ കരാര്‍ ഏറ്റെടുത്ത കരാറുകാരന് പണി പാതിവഴിയിലാക്കി മുങ്ങിയിരുന്നു.
'മാധ്യമം' വാര്‍ത്തയെ തുടര്‍ന്ന് 2020 ജൂണില്‍ സ്ഥലം സന്ദര്‍ശിച്ച കെ.യു. ജനീഷ്കുമാര്‍ എം.എല്‍.എയാണ് പാലം പണി പൂര്‍ത്തീകരണത്തിന് 25 ലക്ഷം രൂപ അനുവദിച്ചത്. സാമൂഹിക പ്രവര്‍ത്തകനായ പൂതങ്കര കമല്‍ ഭവനില്‍ ബി.ആര്. നായര്‍ 'മാധ്യമം' വാര്‍ത്ത മനുഷ്യാവകാശ കമീഷന് ചെയര്മാന്, എം.എല്‍.എ, ജില്ല കലക്ടര്‍ തുടങ്ങിയവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡൻറും ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ പി. രാജഗോപാലന്‍നായര്‍, ഐ.എന്‍.ടി.യു.സി നേതാവ് ഹരികുമാര്‍ പൂതങ്കര എന്നിവര്‍ പാലംപണി മുടങ്ങിയ പ്രശ്നത്തില്‍ ഇടപെട്ടിരുന്നു.
കെ.ഐ.പി കനാലിനു കുറുകെ പാലം നിര്‍മിച്ച് വാഹനഗതാഗത സൗകര്യമൊരുക്കണമെന്ന തദ്ദേശവാസികളുടെ ആവശ്യം പതിറ്റാണ്ടായിട്ടും നടപ്പായിരുന്നില്ല. പ്രദേശവാസികള്‍ വാഹനങ്ങളില്‍ കിലോമീറ്ററുകള്‍ ചുറ്റിയാണ് സഞ്ചരിക്കുന്നത്. മറുകര കടക്കാന്‍ ഇടിഞ്ഞ് വീഴാറായ ചപ്പാത്ത് മാത്രമാണുള്ളത്.
ഏനാദിമംഗലം ഗ്രാമവികസന സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാറിന് നല്കിയ നിവേദനത്തിെൻറ അടിസ്ഥാനത്തില്‍ പാലത്തിന് 20 ലക്ഷം രൂപയാണ് 2011ല്‍ അനുവദിച്ചത്. തല്പരകക്ഷികളുടെ അവിഹിത ഇടപെടല്‍ കാരണമാണ് കരാറുകാരന് പണി പാതിവഴിയിലാക്കി സ്ഥലം വിടാൻ കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു.
മുന്‍ കരാറുകാരന് കനാലിെൻറ ഇരുവശത്തും പണിത സംരക്ഷണഭിത്തിയും ബീമും കൂടാതെ പുതിയ നാലു ബീമുകള്‍ പണിത് കോണ്‍ക്രീറ്റ് ചെയ്യും. ഇതിന് സ്പാനുകള്‍ സ്ഥാപിച്ചു. മൂന്നു മാസമാണ് പാലം പണിക്ക് സമയം അനുവദിച്ചത്. അനുബന്ധ പാത കൂടി സഞ്ചാരയോഗ്യമാക്കുന്നതോടെ മൂന്ന്, നാല് വാര്‍ഡുകളിലെ മുന്നൂറില്പരം കുടുംബങ്ങള്‍ക്കും പ്ലാേൻറഷന്‍ കോര്പറേഷന് കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കും വാഹനത്തില്‍ സഞ്ചരിക്കാന്‍ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.