അടൂരില്‍ ജനവാസ മേഖലകളിലും ഏലാകളിലും കാട്ടുപന്നി ശല്യം
text_fieldsഅടൂര്‍: ജനവാസ മേഖലകളിലും ഏലാകളിലും കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കര്‍ഷകര്‍ വലയുന്നു. കപ്പയും വാഴയും ചേനയും ചേമ്പും തെങ്ങിന് തൈകളും നിരന്തരം നശിപ്പിക്കാന്‍ തുടങ്ങിയതോടെ ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ നേരിടുന്നത്. അടൂര്‍ താലൂക്കിലെ പെരിങ്ങനാട്, പുത്തന്‍ചന്ത, മുണ്ടപ്പള്ളി, നെല്ലിമുകള്‍, കടമ്പനാട് വടക്ക്, കല്ലുകുഴി, ആനമുക്ക്, തൂവയ്യൂര്, ചക്കൂര്‍ച്ചിറ ഭാഗം എന്നിവിടങ്ങളിലാണ് പന്നി ശല്യം രൂക്ഷമായത്.
ഏലാകളുടെ സമീപം താമസിക്കുന്നവരാണ് വലിയ ദുരിതം അനുഭവിക്കുന്നത്. മണ്ണിലേക്ക് എന്തു നട്ടുവച്ചാലും രാത്രി കൂട്ടത്തോടെയെത്തുന്ന കാട്ടുപന്നികള്‍ പൂര്‍ണമായി നശിപ്പിക്കുന്നതാണ് പതിവ്.
പകല്‍ സമയങ്ങളില്‍ ഏലാകളിലും കാട് പിടിച്ച കിടക്കുന്ന പ്രദേശങ്ങളിലും കഴിയുന്ന പന്നിക്കൂട്ടം സന്ധ്യയോടെ നാട്ടിലിറങ്ങും. ഇതുകാരണം രാത്രി അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും പുറത്തിറങ്ങാന്‍ കഴിയാതെ ജനങ്ങള്‍ വലഞ്ഞു. കഴിഞ്ഞദിവസം അടൂര്‍ ശാസ്താംകോട്ട സംസ്ഥാനപാതയില്‍ നെല്ലിമുകളിന് സമീപം പന്നികള്‍ കൂട്ടത്തോടെ റോഡിന് കുറുകെ ചാടി ബൈക്ക് യാത്രക്കാരന് പരിക്കുപറ്റിയിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം സര്‍ക്കാര്‍ വകുപ്പുകള്‍ക്കു പരാതി നല്‍കിയിട്ടും പരിഹാരമില്ല. പന്നിശല്യം നിയന്ത്രിക്കാന്‍ പള്ളിക്കല്‍ പഞ്ചായത്ത് വേട്ടക്കാരെ നിയമിച്ചെങ്കിലും പ്രതീക്ഷിച്ച ഫലമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.