Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്ലസ്​ വൺ അലോട്ട്മെൻറ്...

പ്ലസ്​ വൺ അലോട്ട്മെൻറ് ഒന്നാംഘട്ടം കഴിഞ്ഞപ്പോൾ പ​ത്ത​നം​തി​ട്ടയിൽ എല്ലാ വിഭാഗത്തിലും സീറ്റ്​ ഒഴിവ്

text_fields
bookmark_border
plus one
cancel

പ​ത്ത​നം​തി​ട്ട: ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെൻറ് പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ ജി​ല്ല​യി​ൽ 1674 പ്ല​സ് വ​ൺ സീ​റ്റ്​ ഒ​ഴി​ഞ്ഞു​കി​ട​പ്പു​ണ്ടാ​യി​രു​ന്നു. ഏ​ക​ജാ​ല​കം വ​ഴി പ്ര​വേ​ശ​നം ന​ൽ​കു​ന്ന 9625 സീ​റ്റി​ലേ​ക്ക് 14,515 അ​പേ​ക്ഷ​ക​ർ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ 7951 പേ​ർ​ക്ക് അ​ലോ​ട്ട്മെൻറ് ല​ഭി​ച്ചു.

ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 5053 സീ​റ്റി​ലേ​ക്ക് മു​ഴു​വ​ൻ അ​ലോ​ട്ട്മെൻറും ന​ട​ന്നി​ട്ടു​ണ്ട്. ഈ​ഴ​വ വി​ഭാ​ഗ​ത്തി​ൽ 332 സീ​റ്റി​ൽ 326 പേ​ർ​ക്ക് അ​ലോ​ട്ട്മെൻറ് ല​ഭി​ച്ചു. ഒ​ഴി​വു​ക​ൾ ആ​റ്. മു​സ്​​ലിം വി​ഭാ​ഗ​ത്തി​ൽ 318 ഒ​ഴി​വി​ലേ​ക്ക് 284 പേ​ർ​ക്ക് അ​ലോ​ട്ട്മെൻറ് ല​ഭി​ച്ചു. 34 ഒ​ഴി​വു​ണ്ട്. എ​ൽ.​സി വി​ഭാ​ഗ​ത്തി​ൽ 152 സീ​റ്റി​ൽ 31 പേ​ർ​ക്ക് അ​ലോ​ട്ട്മെൻറ് ല​ഭി​ച്ചു 121 ഒ​ഴി​വ്​ ഈ ​വി​ഭാ​ഗ​ത്തി​ലു​ണ്ട്.

ക്രി​സ്ത്യ​ൻ ഒ.​ബി.​സി വി​ഭാ​ഗ​ത്തി​ൽ 69 ഒ​ഴി​വി​ൽ 65 പേ​ർ​ക്ക് അ​ലോ​ട്ട്മെൻറ് ല​ഭി​ച്ചു. നാ​ല്​ ഒ​ഴി​വു​ണ്ട്. ഹി​ന്ദു ഒ.​ബി.​സി വി​ഭാ​ഗ​ത്തി​ൽ 152 ഒ​ഴി​വി​ൽ 136 പേ​ർ​ക്ക് അ​ലോ​ട്ട്മെൻറ് ല​ഭി​ച്ചു. 16 ഒ​ഴി​വ്. എ​സ്.​സി വി​ഭാ​ഗ​ത്തി​ൽ 1548 ഒ​ഴി​വു​ള്ള​തി​ൽ 1471 പേ​ർ​ക്ക് അ​ലോ​ട്ട്മെൻറ് ല​ഭി​ച്ചു -77 ഒ​ഴി​വു​ണ്ട്. എ​സ്.​ടി വി​ഭാ​ഗ​ത്തി​ൽ 1032 ഒ​ഴി​വി​ൽ 96 പേ​ർ​ക്ക് പ്ര​വേ​ശ​നം ല​ഭി​ച്ചു -936 ഒ​ഴി​വു​ണ്ട്. ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ 219 സീ​റ്റി​ലേ​ക്ക് 60 പേ​ർ​ക്ക് അ​ലോ​ട്ട്മെൻറ് കി​ട്ടി -159 ഒ​ഴി​വു​ണ്ട്. അ​ന്ധ​രു​ടെ വി​ഭാ​ഗ​ത്തി​ൽ 31 ഒ​ഴി​വി​ൽ മൂ​ന്നു​പേ​ർ​ക്ക് പ്ര​വേ​ശ​നം ല​ഭി​ച്ചു -28 ഒ​ഴി​വു​ണ്ട്. ധീ​വ​ര​വി​ഭാ​ഗ​ത്തി​ൽ 83 സീ​റ്റി​ൽ മൂ​ന്നു​പേ​ർ​ക്ക് അ​ലോ​ട്ട്മെൻറ് ല​ഭി​ച്ചു -ഒ​ഴി​വ്​ 80. വി​ശ്വ​ക​ർ​മ വി​ഭാ​ഗ​ത്തി​ൽ 83 ഒ​ഴി​വി​ൽ 82 പേ​ർ​ക്ക് അ​ലോ​ട്ട്മെൻറ് ല​ഭി​ച്ചു- ഒ​ഴി​വ്​ ഒ​ന്ന്.

കു​ശ​വ വി​ഭാ​ഗ​ത്തി​ൽ 69 ഒ​ഴി​വി​ൽ ആ​ർ​ക്കും അ​ലോ​ട്ട്മെൻറ് ല​ഭി​ച്ചി​ല്ല - 69 ഒ​ഴി​വു​ണ്ട്. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന മു​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ൽ 415 ഒ​ഴി​വി​ൽ 332 പേ​ർ​ക്ക് അ​ലോ​ട്ട്മെൻറ് ല​ഭി​ച്ചു - 83 ഒ​ഴി​വു​ണ്ട്.

അപേക്ഷിച്ച എല്ലാവർക്കും പ്രവേശനം

പ​ത്ത​നം​തി​ട്ട: പ്ല​സ് വ​ൺ ര​ണ്ടാം ഘ​ട്ട ആ​ലോ​ട്ട്മെൻറി​ന്​ ശേ​ഷം 252 സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് ജി​ല്ല​യി​ൽ ഒ​ഴി​ഞ്ഞ് കി​ട​ക്കു​ന്ന​ത്. അ​പേ​ക്ഷി​ച്ച മു​ഴു​വ​ൻ പേ​ർ​ക്കും പ്ര​വേ​ശ​നം ല​ഭി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. എ​സ്.​എ​സ്.​എ​ൽ.​സി ക്ക് 10341 ​പേ​രാ​ണ് ഇ​ത്ത​വ​ണ വി​ജ​യി​ച്ച​ത്. മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ച​ത് 2612 പേ​ർ​ക്കാ​ണ്. 14,781 സീ​റ്റു​ക​ളാ​ണ്​ ജി​ല്ല​യി​ൽ പ്ല​സ്​ വ​ണ്ണി​നു​ള്ള​ത്. ഇ​തി​ൽ 173 ബാ​ച്ചു​ക​ളി​ലാ​യി 8,556 സീ​റ്റു​ക​ളാ​ണ്​ സ​യ​ൻ​സി​നു​ള്ള​ത്. 77 ബാ​ച്ചു​ക​ളി​ലാ​യി 3836 സീ​റ്റു​ക​ൾ കോ​മേ​ഴ്​​സി​നും 48 ബാ​ച്ചു​ക​ളി​ലാ​യി 2389 സീ​റ്റു​ക​ൾ ഹ്യൂ​മാ​നി​റ്റീ​സി​നു​മു​ണ്ട്. ജി​ല്ല​യി​ലെ എ​പ്ല​സു​കാ​ർ ഭൂ​രി​ഭാ​ഗ​വും സ​യ​ൻ​സി​നാ​ണ്​ അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​ത്. മി​ക്ക​വ​ർ​ക്കും സ​യ​ൻ​സ് ഗ്രൂ​പ് ല​ഭി​ച്ചി​ട്ടു​ണ്ട്. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്കൂ​ളു​ക​ളി​ലാ​ണ് കൂ​ടു​ത​ൽ പേ​ർ​ക്കും താ​ൽ​പ​ര്യം. ഇ​ഷ്​​ട വി​ഷ​യ​മാ​യ സ​യ​ൻ​സ് എ​ല്ലാ​വ​ർ​ക്കും ല​ഭി​ക്ക​ണ​മെ​ന്നി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം അ​ഡ്​​മി​ഷ​ൻ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 3000 ​േത്താ​ളം സീ​റ്റു​ക​ൾ അ​ധി​ക​മു​ണ്ടാ​യി​രു​ന്നു. സി.​ബി.​എ​സ്.​ഇ, ഐ.​സി.​എ​സ്.​ഇ സ്കീ​മു​ക​ളി​ൽ പ​ഠി​ച്ച​വ​രും സ​മീ​പ ജി​ല്ല​ക​ളി​ൽ ഉ​ള്ള​വ​രും ജി​ല്ല​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട് . ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്കൂ​ളു​ക​ളി​ലാ​ണ് കൂ​ടു​ത​ൽ ഒ​ഴി​വു​ക​ളും ഉ​ള്ള​ത്.

ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്​​െ​മ​ൻ​റ്​ വ​ന്നു​ക​ഴി​ഞ്ഞും സീ​റ്റു​ക​ൾ മി​ച്ച​മു​ള്ള​താ​യാ​ണ്​ അ​റി​യു​ന്ന​ത്. എ​ന്നാ​ൽ, സ​യ​ൻ​സ്​ ബാ​ച്ചി​ൽ പ​ല​ർ​ക്കും പ്ര​വേ​ശ​നം ല​ഭി​ച്ചിെ​ല്ല​ന്ന പ​രാ​തി​ക​ളു​മു​ണ്ട്. മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്ക്​ എ ​പ്ല​സ്​​ല​ഭി​ച്ച ചി​ല​ർ​ക്കും സ​യ​ൻ​സ്​ വി​ഷ​യം കി​ട്ടി​യി​ട്ടി​െ​ല്ല​ന്ന്​ പ​രാ​തി​ക​ളു​യ​രു​ന്നു. ആ​ദ്യ ലി​സ്​​റ്റ്​ പ്ര​കാ​ര​മു​ള്ള വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം 21 വ​രെ ന​ട​ക്കും. അ​ലോ​ട്ട്​​​െ​മ​ൻ​റ്​ ല​ഭി​ച്ചി​ട്ടും പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​രെ തു​ട​ർ​ന്നു​ള്ള സ​പ്ലി​മെൻറ​റി അ​ലോ​ട്ട്​​െ​മ​ൻ​റി​ൽ പ​രി​ഗ​ണി​ക്കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus one seat
News Summary - After the first phase of Plus One allotment Vacancy in all categories in Pathanamthitta
Next Story