നിയമം പഠിപ്പിക്കാൻ; 20 മുതൽ കാമറ മിന്നും
text_fieldsപത്തനംതിട്ട: നിയമലംഘനങ്ങൾക്ക് തടയിടാൻ പത്തനംതിട്ട ജില്ലയിൽ 44 നിർമിത ബുദ്ധി (എ.ഐ-ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) കാമറകൾ ഈമാസം 20 മുതൽ പ്രവർത്തിച്ച് തുടങ്ങും. കാര്യമായി ശ്രദ്ധിച്ചില്ലെങ്കിൽ യാത്രക്കാരെന്റ കീശ ചോരും എന്നതാണ് എ.ഐ കാമറ ഓൺ ആകുമ്പോൾ സംഭവിക്കാൻ പോകുന്നത്.
കാമറകൾ വഴി ഗതാഗത നിയമ ലംഘനം കണ്ടെത്തി പിഴ ഈടാക്കാനുള്ള ‘സേഫ് കേരള’ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി കഴിഞ്ഞു.
അമിതവേഗം അടക്കം ഗതാഗത നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിനാണ് കാമറ ഉപയോഗിക്കുക. നിരോധിത മേഖലകളിലെ പാർക്കിങ്, പുക- ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ കാലാവധി കഴിഞ്ഞ് നിരത്തിൽ ഇറങ്ങുന്ന വാഹനങ്ങൾ എന്നിവ കാമറകൾ പിടികൂടും. അതേസമയം 20ന് തിരുവനന്തപുരത്ത് ഔദ്യോഗിക ഉദ്ഘാടനം നടക്കുമെങ്കിലും നെറ്റ് വർക്കും കണക്ടിവിറ്റിയും അടക്കം സംവിധാനങ്ങൾ ഇനിയും പൂർത്തിയാകാത്തതിനാൽ ഒരു മാസം കൂടി വൈകുമെന്നും സൂചനകളുണ്ട്. എന്നാൽ, ഇതിന് വ്യക്തമായ സ്ഥിരീകരണമില്ല.
പിന്നാലെ കൂടും; ഉടൻ വിവരം കൈമാറും
കാമറയെ വെട്ടിച്ച് പോകുക പ്രയാസകരമാണ്. രക്ഷപ്പെടാൻ ശ്രമിച്ചാൽ കാമറ പിന്തുടരുമെന്നതാണ് ഇതിന്റെ പ്രത്യേകത. നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന കാമറകൾ 4 ജി കണക്ടിവിറ്റിയുള്ള സിംകാർഡുകൾ ഉപയോഗിച്ച് അപ്പപ്പോൾ വിവരങ്ങൾ മോേട്ടാർവാഹന വകുപ്പിന്റെ കൺട്രോൾ റൂമിലേക്ക് നൽകും.
കാമറയിൽ പതിഞ്ഞാൽ പിഴയടയ്ക്കാനുള്ള നോട്ടീസ് വീട്ടിലെത്തുകയും ചെയ്യും. ഒരു വർഷം മുമ്പാണ് ഇവ സ്ഥാപിച്ചത്. 2022 ഏപ്രിൽ ഒന്നുമുതൽ ഇവയുടെ പ്രവർത്തനം തുടങ്ങുമെന്നാണ് പറഞ്ഞിരുന്നത്.
കെൽട്രോണും മോട്ടോർ വാഹന വകുപ്പും തമ്മിലെ ചില തർക്കങ്ങളും സാങ്കേതിക കാരണങ്ങളുമാണ് പ്രവർത്തനം ആരംഭിക്കാന് ഇത്രയും വൈകിയതിന് കാരണമായി പറയുന്നത്.
പ്രത്യേകം ശ്രദ്ധിക്കുക
പിഴ 30 ദിവസത്തിനകം അടച്ചില്ലെങ്കിൽ മോട്ടോർ വാഹന വകുപ്പ് കേസ് കോടതിയിലേക്ക് കൈമാറും. അപ്പോൾ കേന്ദ്ര നിയമ പ്രകാരമുള്ള ഇരട്ടി തുക കോടതിയിൽ അടക്കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.