രേവതി എസ്. നായര്‍ക്ക് അക്ഷര വീട് ഒരുങ്ങി; സമർപ്പണം ഇന്ന്
text_fieldsപത്തനംതിട്ട: പെൺകരുത്തിെൻറ പ്രതീകമായ കരാട്ടെ പ്രതിഭ രേവതി എസ്. നായര്‍ക്കായി പണി പൂര്‍ത്തിയായ 'മാധ്യമം' അക്ഷര വീട് ശനിയാഴ്ച സമർപ്പിക്കും. കോവിഡ് മാനദണ്ഡം പാലിച്ച് രാവിലെ 11ന് ഇളമണ്ണൂരിലെ വീട്ടുവളപ്പിൽ നടക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമർപ്പണം നിർവഹിക്കും. കെ.യു. ജനീഷ്കുമാർ എം.എൽ.എ, 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നിവർ സ്േനഹാദര പ്രഭാഷണം നടത്തും. 'മാധ്യമം' മീഡിയ റിലേഷൻസ് ഡയറക്ടർ വയലാർ ഗോപകുമാർ അധ്യക്ഷത വഹിക്കും.
'മാധ്യമ'വും അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യും യൂനിമണിയും എന്‍.എം.സി ഗ്രൂപ്പും സംയുക്തമായി ആതിഥ്യം വഹിക്കുന്ന സാമൂഹിക സംരംഭമാണ് അക്ഷര വീട്. സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രശസ്തരായവർക്ക് ആദരവായാണ് വീട് നൽകുന്നത്. ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ ഇളമണ്ണൂർ പി.എച്ച്.സിക്ക് സമീപമാണ് 'ഡ' അക്ഷര വീട്. പത്മശ്രീ ജി. ശങ്കറാണ് രൂപകൽപന ചെയ്തത്. കരാട്ടേയിൽ സെക്കൻഡ് ഡിഗ്രി ബ്ലാക്ക് ബെല്‍റ്റ് നേടിയ രേവതി ജില്ല, സംസ്ഥാന, ദേശീയ തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
സമർപ്പണ ചടങ്ങിൽ ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. രാജഗോപാലൻ നായർ, പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗം ആർ. ബി. രാജീവ്കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനൂപ് വേങ്ങവിള, ആർ. സതീഷ് കുമാർ, 'മാധ്യമം' ജില്ല രക്ഷാധികാരി ഷാജി എം.എം, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ. അനിൽകുമാർ, ജില്ല ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡൻറ് അഡ്വ. പ്രകാശ് ബാബു, ഒളിമ്പിക്സ് അസോസിയേഷൻ സെക്രട്ടറി ആർ. പ്രസന്നകുമാർ തുടങ്ങിയവർ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.