പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എല്ലാ ചികിത്സകളും 20 മുതൽ
text_fieldsപത്തനംതിട്ട: കോവിഡ് വ്യാപന തീവ്രത കുറയുന്നതിനാൽ ഇൗ മാസം 20 മുതൽ ജനറൽ ആശുപത്രിയിൽ എല്ലാ ചികിത്സകളും പുനരാരംഭിക്കും. ജനറൽ ആശുപത്രി മാനേജിങ് കമ്മിറ്റി യോഗത്തിൽ നഗരസഭ ചെയർമാൻ അഡ്വ.സക്കീർ ഹുസൈെൻറ അഭ്യർഥനയെ തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചതാണിത്.
കോവിഡ് ചികിത്സ തുടരും. ആശുപത്രിയിൽ അഞ്ച് വർഷത്തിനുള്ളിൽ സൂപ്പർ സ്പെഷാലിറ്റി സംവിധാനങ്ങൾ ഏർപ്പെടുത്തും. 10 നിലയുള്ള പുതിയ കെട്ടിടം നിർമിക്കാനുള്ള മാസ്റ്റർ പ്ലാൻ തയാറാക്കാൻ ഇൻകെൽ കമ്പനിക്ക് ചുമതല നൽകി. നിലവിലെ അഡ്മിനിസ്ട്രേറ്റിവ് േബ്ലാക്കും ഡി, ഇ േബ്ലാക്കുകളും പൊളിച്ചാണ് കെട്ടിടം നിർമിക്കുന്നത്.
ബി ആൻഡ് സി േബ്ലാക്കിന് മുകളിൽ ഒരു കോടി ചെലവിൽ ഒാപറേഷൻ തിയറ്ററും മോർച്ചറിക്ക് പിന്നിൽ 2.68 കോടി ചെലവിൽ ജില്ല വാക്സിൻ സ്റ്റോറും നിർമിക്കാൻ ആശുപത്രി മാനേജിങ് കമ്മിറ്റി യോഗം അനുമതി നൽകി. ദേശീയ ആരോഗ്യ മിഷനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വിശ്രമകേന്ദ്രം നിർമിക്കാൻ ആശുപത്രി കോമ്പൗണ്ടിൽ സ്ഥലം ലഭ്യമാക്കിയാൽ തുക അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു.
അഞ്ച് നിലകളുള്ള പുതിയ ഒ.പി േബ്ലാക്ക് കെട്ടിടത്തിന് 22.38 കോടി രൂപ നീക്കി െവച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ആശുപത്രിയിൽ സ്ഥാപിച്ച ഒാക്സിജൻ പ്ലാൻറുകളുടെ ഉദ്ഘാടനം 23ന് നടക്കും. ചെന്നൈ സി.പി.സി.എൽ സ്പോൺസർ ചെയ്ത 500,1000 ലിറ്ററിെൻറ പ്ലാൻറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. 500 ലിറ്റർ പ്ലാൻറ് പ്രവർത്തിച്ചു തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.