യുദ്ധഭൂമിയിൽനിന്ന് മടങ്ങിയെത്തിയ ആശ്വാസത്തിൽ അൽഫോൻസ് തോമസ്
text_fieldsചുങ്കപ്പാറ: യുദ്ധഭൂമിയിൽനിന്ന് തിരിച്ചെത്താൻ കഴിഞ്ഞ ആശ്വാസത്തിലാണ് ചുങ്കപ്പാറ മേലേമണ്ണിൽ വീട്ടിൽ അൽഫോൻസ് തോമസ്. യുക്രെയ്ൻ ലിവീവ് നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ രണ്ടാംവർഷ മെഡിക്കൽ വിദ്യാർഥിയായിരുന്ന അൽഫോൻസ് തോമസ് വെള്ളിയാഴ്ച രാത്രിയാണ് നാട്ടിലെത്തിയത്. യുദ്ധത്തിനുമുമ്പ് നാട്ടിലേക്ക് വരാൻ ടിക്കറ്റ് എടുത്തിരുന്നതാണ്.
ഈ മാസം മൂന്നിനായിരുന്നു വിമാനം. എല്ലാം തകിടംമറിഞ്ഞത് പെട്ടെന്നായിരുന്നു. ആദ്യം രണ്ട് അലാറം മുഴങ്ങിയപ്പോൾതന്നെ അപകടസൂചന മനസ്സിലായതോടെ എല്ലാവരും കിട്ടിയതുമായി ഓടി രക്ഷപ്പെട്ട് ബങ്കറുകളിൽ കഴിയുകയായിരുന്നു. ആറ് ഡിഗ്രിയായിരുന്നു താപനില.
മാറ്റിയുടുക്കാൻ വസ്ത്രങ്ങളുമില്ല. എങ്ങനെയും അതിർത്തിയിൽ എത്തുകയായിരുന്നു ലക്ഷ്യം. 40 കി.മീ. ബസിലും 35 കി.മീ. നടന്നുമാണ് പോളണ്ടിന്റെയും യുക്രെയ്ന്റെയും അതിർത്തിയായ ഷെഹിനിൽ എത്തിയത്. ഇവിടെ ലഭിച്ച താമസസ്ഥലത്തുനിന്ന് ഇറക്കിവിട്ടു.
മൂന്നുദിവസം 12 കി.മീ. ദൂരം കൊടും തണുപ്പിൽ നടക്കേണ്ടിവന്നു. 18 മണിക്കൂർ ക്യൂ നിന്നശേഷമാണ് അതിർത്തി കടത്തിവിട്ടതും. മുന്നൂറോളം ഇന്ത്യക്കാരുണ്ടായിരുന്നു. അതിൽ 100 മലയാളികളാണ്. ഇന്ത്യൻ എംബസിയുടെ ഇടപെടൽ വൈകിയെന്നും സ്വന്തം ജനതയെ സംരക്ഷിക്കാനാണ് യുക്രെയ്ൻ ശ്രമിക്കുന്നതെന്നും അൽഫോൻസ് തോമസ് പറയുന്നു.
മലയാളി അസോസിയേഷൻ ഇടപെട്ടതാണ് ഏറെ സഹായകമായത്. പോളണ്ടിൽ വന്നാണ് വസ്ത്രങ്ങൾ വാങ്ങിയത്. സുരക്ഷിതമായി നാട്ടിലെത്താൻ സഹായിച്ച എല്ലാവരോടും ഒരുപാട് നന്ദിയുണ്ട് -പിതാവ് തോമസ് അൽഫോൻസും മാതാവ് ബിൻസി തോമസും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.