ആംബുലൻസിലെ ബലാത്സംഗം: സാംസ്കാരിക നായകരുടെ മൗനം ലജ്ജാകരം –എം.എം. ഹസന്
text_fieldsപത്തനംതിട്ട: കോവിഡ് ബാധിതയായ പെൺകുട്ടി പീഡനത്തിനിരയായ ഹീനമായ സംഭവം ഉണ്ടായിട്ടും സാംസ്കാരിക നായകരുടെ ശബ്ദം ഉയരാതിരിക്കുന്നത് ഖേദകരമാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന് പറഞ്ഞു.
കോവിഡ് പ്രതിരോധത്തിനും ചികിത്സക്കും ഏറെ കൊട്ടിഘോഷിച്ച കേരള മാതൃകയും അതിെൻറ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ പത്തനംതിട്ടയും ലോകത്തിനു മുന്നില്‍ ലജ്ജിച്ചുതലതാഴ്ത്തേണ്ട സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഭവത്തിെൻറ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി ശൈലജ രാജിെവക്കണമെന്നും കോവിഡ് ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയ പത്തനംതിട്ട ഡി.എം.ഒ, പത്തനംതിട്ട കലക്ടര്‍, മറ്റ് ചുമതലയുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡി.സി.സി നേതൃത്വത്തിൽ പത്തനംതിട്ട കലക്ടറേറ്റിന് മുന്നില്‍ നടത്തിയ സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതി നൗഫലിെൻറ സി.പി.എം ബന്ധം അന്വേഷിക്കണം. ഭരണത്തിലുള്ള തെൻറ സ്വാധീനമാണ് ഇങ്ങനെ ഒരു ഹീനകൃത്യം ചെയ്യാന്‍ പ്രതിയെ പ്രേരിപ്പിച്ചത്. അതീവ ഗുരുതരവും ലജ്ജാകരവുമായ ഈ പീഡനത്തെ നിസ്സാരവത്കരിക്കാനാണ് ആരോഗ്യ മന്ത്രി ശ്രമിക്കുന്നത്. കോവിഡ് രോഗികളുടെ സുരക്ഷയുടെ മാത്രം പ്രശ്നമല്ലിതെന്ന് അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു.
ആേൻറാ ആൻറണി എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ. ശിവദാസന്‍ നായര്‍, എ.എ. ഷുക്കൂര്‍, അഡ്വ. പഴകുളം മധു, യു.ഡി.എഫ് കണ്‍വീനര്‍ പന്തളം സുധാകരന്, മുന്‍ ഡി.സി.സി പ്രസിഡൻറ് പി. മോഹന്‍രാജ്, ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡൻറ് എ. ഷംസുദ്ദീന്, യു.ഡി.എഫ് ജില്ല ചെയര്മാന് വിക്ടര്‍ ടി.തോമസ്, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ്കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, റിങ്കു ചെറിയാന്, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുസ്സലാം, വി.ആര്. സോജി, കെ. ജാസിംകുട്ടി, സിന്ധു അനില്‍, എലിസബത്ത് അബു, ജോണ്സണ് വിളവിനാല്‍, ബി. നരേന്ദ്ര നാഥ്, സുനില്‍ എസ്.ലാല്‍, എം.ജി. കണ്ണന്, ഏഴംകുളം അജു, ദേശീയ കായികവേദി ജില്ല പ്രസിഡൻറ് സലിം പി.ചാക്കോ, പഴകുളം ശിവദാസന്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് അബ്ദുൽകലാം ആസാദ്, റെനീസ് മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.