പത്തനംതിട്ടയിൽ വാര്‍ഷികപദ്ധതി ഭേദഗതിക്ക് ആസൂത്രണ സമിതി അംഗീകാരം
text_fieldsപത്തനംതിട്ട: 34 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2021-22 വാര്‍ഷിക പദ്ധതി ഭേദഗതിക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം നല്കി. നഗരസഭകളായ പത്തനംതിട്ട, അടൂര്‍, ബ്ലോക്ക് പഞ്ചായത്തുകളായ പന്തളം, റാന്നി, ഗ്രാമപഞ്ചായത്തുകളായ കുറ്റൂര്‍, നാറാണംമൂഴി, സീതത്തോട്, പ്രമാടം, റാന്നി-പെരുന്നാട്, നെടുമ്പ്രം, കല്ലൂപ്പാറ, വെച്ചൂച്ചിറ, ഏഴംകുളം, കടമ്പനാട്, റാന്നി, ചെന്നീര്‍ക്കര, തോട്ടപ്പുഴശേരി, കുന്നന്താനം, കോഴഞ്ചേരി, ചെറുകോല്‍, പള്ളിക്കല്‍, മെഴുവേലി, മലയാലപ്പുഴ, അയിരൂര്‍, റാന്നി- പഴവങ്ങാടി, കൊടുമണ്‍, അരുവാപ്പുലം, പുറമറ്റം, തുമ്പമണ്‍, ചിറ്റാര്‍, റാന്നി- അങ്ങാടി, കവിയൂര്‍, കുളനട എന്നിവയുടെയും ജില്ല പഞ്ചായത്തിെൻറയും ഭേദഗതി പ്രോജക്ടുകളാണ് അംഗീകരിച്ചത്.
ജില്ല ആസൂത്രണ സമിതി ചെയര്‍മാനും ജില്ല പഞ്ചായത്ത് പ്രസിഡൻറുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന് അധ്യക്ഷത വഹിച്ചു. വാര്‍ഷിക പദ്ധതിയില്‍ ഭേദഗതി പ്രോജക്ടുകള്‍ക്ക് അംഗീകാരം ലഭിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് തുടര്‍നടപടിയിലേക്ക് കടക്കണമെന്ന് ജില്ല ആസൂത്രണ സമിതി ചെയര്മാന് അഡ്വ. ഓമല്ലൂര്‍ ശങ്കരന് നിര്‍ദേശിച്ചു.
ജില്ലയെ രണ്ടുവര്‍ഷംകൊണ്ട് സമ്പൂര്‍ണ ശുചിത്വ ജില്ലയാക്കി മാറ്റാനുള്ള 'നിര്‍മല ഗ്രാമം-നിര്‍മല നഗരം, നിര്‍മല ജില്ല, നമ്മുടെ ജില്ല' പദ്ധതി ആസൂത്രണ സമിതി യോഗത്തില്‍ ചേര്‍ന്ന എല്ലാ തദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏറ്റെടുത്തിട്ടുണ്ട്. തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അവസ്ഥാരേഖ തയാറാക്കുന്നതിനും വികസന രേഖ പരിഷ്കരിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മേൽനോട്ടം വഹിക്കുന്നതിനായി ഉപസമിതിയെ യോഗം തെരഞ്ഞെടുത്തു.
ജില്ല പഞ്ചായത്ത് അംഗം ആര്. അജയകുമാര്‍, മുനിസിപ്പാലിറ്റി പ്രതിനിധി രാജി ചെറിയാന് എന്നിവരെയാണ് ഉപസമിതിയിലേക്ക് തെരഞ്ഞെടുത്തത്. 'സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം' സര്‍ക്കാര്‍ നിര്‍ദേശിച്ച എല്ലാ തദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.