ആറന്മുള വള്ളസദ്യ; ഒരുക്കം അവസാനഘട്ടത്തില്‍
text_fieldsപത്തനംതിട്ട: ആറന്മുള വള്ളസദ്യ ഒരുക്കം അവസാന ഘട്ടത്തില്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിളിച്ച പ്രത്യേക യോഗത്തില്‍ വള്ളസദ്യ വിജയകരമായി നടത്താനുള്ള ക്രമീകരണം തീരുമാനിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്, അംഗങ്ങളായ അഡ്വ. എ. അജികുമാര്‍, കെ. സുന്ദരേശന് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്.
പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍, ട്രഷറാര്‍ രമേശ് കുമാര്‍, ജോയന്റ് സെക്രട്ടറി അജയ് ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു. ഈമാസം 21ന് തുടങ്ങി ഒക്ടോബര്‍ രണ്ടിന് തീരുന്ന വള്ളസദ്യക്ക് 15 അംഗീകൃത കോണ്ട്രാക്ടര്മാരുടെ യോഗം ചര്‍ച്ച ചെയ്തു തീരുമാനിച്ചു. നിലവില്‍ 350ല്‍പരം വള്ളസദ്യ ബുക്കിങ് ആയതും പരമാവധി 500 വരെ മുന്‍ഗണക്രമത്തില്‍ അനുവദിക്കാനും തീരുമാനിച്ചു.
ഫുഡ് കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് കെ.വി. സാംബദേവന്‍, സെക്രട്ടറി പ്രസാദ് ആനന്ദഭവന്, വൈസ് പ്രസിഡന്റ് കെ.എസ്. സുരേഷ്, കണ്‍വീനര്‍ മുരളി ജി. പിള്ള, ജോയന്റ് കണ്‍വീനര്‍മാര്‍, ടി.കെ. രവീന്ദ്രന് നായര്‍, മനേഷ് എസ്. നായര്‍, വിജയന് നായര്‍ അങ്കത്തില്‍ എന്നിവര്‍ പങ്കെടുത്തു.
ആറന്മുള പള്ളിയോട സേവാസംഘവും ജില്ല പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് പഠനകളരി ഈമാസം 13, 14, 16 തീയതികളില്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.