വയോധികനെ കമ്പികൊണ്ട് അടിച്ചു; പ്രതി അറസ്റ്റിൽ
text_fieldsവടശ്ശേരിക്കര: പരിചയക്കാരനായ വയോധികനെ മുൻവിരോധം കാരണം കമ്പികൊണ്ട് തലക്ക് അടിച്ച് പരിക്കേൽപിച്ച കേസിലെ പ്രതിയെ പെരുനാട് പൊലീസ് പിടികൂടി. ഞായറാഴ്ച പുലർച്ച 2.15ന് വടശ്ശേരിക്കര മാർക്കറ്റിലെ ഷെഡിനുള്ളിൽ വെച്ചായിരുന്നു ആക്രമണം. വടശ്ശേരിക്കര കുരിശുംമൂട് ജീരകത്തിനാൽ വീട്ടിൽ ബിനു മാത്യുവാണ് (46) അറസ്റ്റിലായത്. ആക്രമണത്തിൽ പരിക്കേറ്റ വടശ്ശേരിക്കര കല്ലോൺ വീട്ടിൽ സേതുരാമൻ നായർ (65) ചികിത്സയിലാണ്.
പ്രതിയുടെ നിരന്തരശല്യം കാരണം വീട്ടുകാർ സ്ഥലം വിട്ടുപോയി പാമ്പാടിയിലാണ് താമസം. ഇയാൾ വടശ്ശേരിക്കരയിലും മറ്റും അലഞ്ഞുതിരിഞ്ഞ് നടക്കുന്നയാളാണ്. ഇയാളുടെ ദേഹത്തും പരിക്കുണ്ട്. പൊലീസ് ഇൻസ്പെക്ടർ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.