മണിയാറിൽ കണ്ട കടുവയെ തേടി അധികൃതർ
text_fieldsവടശ്ശേരിക്കര: മണിയാർ പൊലീസ് ക്യാമ്പിന് സമീപം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ കണ്ട കടുവയെ തേടി അധികൃതർ.
എന്നാൽ, കടുവ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. പൊലീസുകാരുടെ താമസസ്ഥലത്തിന് തൊട്ടുപിന്നിലാണ് കടുവയെ കണ്ടത്. പൊലീസ് ക്യാമ്പിലുണ്ടായിരുന്ന സചിൻ എന്ന ജീവനക്കാരനാണ് കടുവയെ കണ്ടത്.
സീതത്തോട്-ചിറ്റാർ മേഖലയിൽനിന്ന് പത്തനംതിട്ടയിലേക്ക് പോകുന്ന പ്രധാന പാതയിൽ വരുന്ന സ്ഥലമാണ് മണിയാർ. രാപ്പകൽ ഭേദമില്ലാതെ ഇരുചക്ര വാഹനക്കാരുൾപ്പെടെ യാത്രികരുടെ തിരക്കുള്ള പാതയാണിത്. കടുവയുടെ സ്ഥിരസാന്നിധ്യം ഈവഴി യാത്രചെയ്യുന്നവർക്ക് വൻ ഭീഷണിയായിട്ടുണ്ട്.
ഒരു മാസത്തിലധികമായി മേഖലയിൽ കടുവ സാന്നിധ്യം ഉള്ളതായി പറയുന്നു. കഴിഞ്ഞ ദിവസം ചിറ്റാർ റോഡ് മുറിച്ചുകടന്ന് കടുവ ജനവാസമേഖലയിലേക്ക് പോകുന്നതായി വാഹനയാത്രക്കാരായ ചിലർ കണ്ടിരുന്നു.
വളർത്തുമൃഗങ്ങൾക്കുനേരെ ആക്രമണം ഉണ്ടാകാത്തതിനാൽ കടുവ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.