നിസ്സംഗരായി അധികാരികൾ; വന്യമൃഗ ശല്യത്തിൽ വലഞ്ഞ് ജനം
text_fieldsപത്തനംതിട്ട: ജില്ലയിൽ വന്യമൃഗ ശല്യം നാൾക്കുനാൾ വർധിച്ചുവരികയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ദാരുണ സംഭവമാണ് തുലാപ്പള്ളിയിൽ ബിജു എന്ന കർഷകന്റെ ദാരുണ മരണം.
കാർഷിക വൃത്തിക്കൊപ്പം ഓട്ടോ ഓടിച്ചും കുടുംബം പുലർത്തിയിരുന്ന ബിജു മാത്രമാണ് പ്രദേശത്ത് ഉണ്ടായിരുന്നത്. മറ്റുള്ളവർ ഇതിനകംതാമസം മാറി. അതുകൊണ്ട് തന്നെ പരിസരത്ത് വന്യമൃഗങ്ങൾ എത്തുമ്പോൾ അടുത്ത വീട്ടുകാരും ബിജുവിനെയാണ് സഹായത്തിന് ആശ്രയിച്ചിരുന്നത്.
ഇന്നലെയും ഇതുപോലെ ആന തെങ്ങ് കുത്തിമറിക്കുന്നത് കേട്ടാണ് ആനയെ ഓടിക്കാൻ ചെന്നത്. പക്ഷേ ,ആന ബിജുവിന്റെ ജീവനെടുത്താണ് പിൻമാറിയത്.
വന്യമൃഗങ്ങളെ പേടിച്ച് മലയോര മേഖലകളിൽ ആളുകൾ പുറത്തിറങ്ങാൻ തന്നെ ഭയക്കുകയാണ്. മാർച്ച് 20ന് വൈകീട്ടാണ് തേക്കുതോട് എഴാംന്തല പുളിഞ്ചാൽ വീട്ടിൽ ദിലീപിനെ ( 57) കാട്ടാന വനത്തിനുള്ളിൽ ചവിട്ടിക്കൊന്നത്.
കല്ലാറിൽ മീൻ പിടിക്കാൻ പോയായതായിരുന്നു ദിലീപ്. വേനൽകടുത്തതോടെ വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്ക് ഇറങ്ങുകയാണ്. വനമേഖലകളിൽ യാെതാരു കൃഷിയും ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. പെരുനാട്, ചിറ്റാർ ,കോന്നി ,അരുവാപ്പുലം, തണ്ണിത്തോട്, കലഞ്ഞൂർ തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്. റബർടാപ്പിങ് മിക്കയിടത്തും ഉപേക്ഷിച്ചിരിക്കയാണ്.
ഈ സ്ഥലങ്ങൾ മിക്കതും കാട് കയറിക്കിടക്കയാണ്. പന്നി, കടുവ, കുരങ്ങ് ഇവയുടെ ആക്രമണത്തിൽ നിവധിപേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്.
ആട്, പശു, കാള തുടങ്ങി വളർത്തുമൃഗങ്ങളെപോലും വന്യമ്യഗങ്ങൾ കൊല്ലുന്നുണ്ട്. ജീവനും കൃഷിക്കും ഭീഷണിയായതോടെ വനമേഖലകളിൽനിന്നും ആളുകൾ ഒഴിഞ്ഞുപോയ്െക്കാണ്ടിരിക്കുന്നു.വന്യമ്യഗങ്ങളിൽനിന്നും സംരക്ഷണം ആവശ്യപ്പെട്ട് നിരവധി സമരങ്ങളും മറ്റും കർഷകർ നടത്തിയിട്ടും ഒന്നിനും ഫലംകണ്ടില്ല. ക്യഷി നശിപ്പിച്ചാൽ പോലും യാതൊരു സർക്കാർസഹായവും ലഭിക്കാറില്ല.
വന്യ മ്യഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത്തടയാനായി വനം വകുപ്പ് വനാതിർത്തിയിൽ സ്ഥാപിച്ചിട്ടുുള്ള ഫെൻസിംഗ് കൊണ്ടും പ്രയോജനമില്ല. എല്ലായിടത്തും ഇവ തകർന്ന് കിടക്കയാണ്. ഇത് സ്ഥാപിച്ച ശേഷം വേണ്ട രീതിയിൽ പരിപാലനം നടത്താറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.