സ്നേഹത്തിന്റെ തെളിനീരൊഴുക്കി അസീസ് റാവുത്തരുടെ കിണർ
text_fieldsചുങ്കപ്പാറ: ഒരു പ്രദേശത്തെ മുപ്പതോളം കുടുംബങ്ങളുടെ ദാഹമകറ്റാൻ ഒരു കിണർ, അതിൽ നിന്ന് ജലം ഓരോ സംഭരണികളിലെത്തിക്കാൻ 18 മോട്ടോറും. തർക്കങ്ങളോ വാദപ്രതിവാദങ്ങളോ ഇല്ലാത്തെ ആയിരക്കണക്കിനു ലിറ്റർ ശുദ്ധജലം സമീപവാസികൾക്കായി വിട്ടുകൊടുക്കുത്ത് മാതൃകയായിരിക്കുകയാണ് സ്ഥലമുടമ കോട്ടാങ്ങൽ പള്ളിക്കശേരിൽ അസീസ് റാവുത്തർ. ഈ വ്യത്യസ്ത കാഴ്ച ചുങ്കപ്പാറ -കോട്ടാങ്ങൽ റോഡിൽ മേതലപ്പടിയിലാണ്. അസീസ് റാവുത്തരുടെ പുരയിടത്തിലെ കിണറിൽനിന്ന് സമീപ പ്രദേശത്തുള്ള ഒട്ടേറെ കുടുംബങ്ങളാണ് ഇതിൽ നിന്ന് ഗാർഹിക ആവശ്യത്തിനടക്കം ജലം ഉപയോഗിക്കുന്നത്. 12 അടിയോളം താഴ്ചയുള്ള കിണറിൽ ഏതു കനത്ത വേനലിലും വറ്റാത്ത ഉറവയാണുള്ളത്. എപ്പോഴും അഞ്ചടിയിലധികം തെളിനീരാണ് നിറഞ്ഞു നിൽക്കുന്നത്. ആൾമറക്കു മുകളിലായി വിവിധ തരം മോട്ടറുകളുണ്ട്. അരക്കിലോമീറ്റർ ദൂരത്തിൽ വരെ ഇവിടെ നിന്ന് ജലം എത്തിക്കുന്നുണ്ട്. സമീപ വാസികൾക്ക് യഥേഷ്ടം ജലം ശേഖരിക്കാം. ഇതിനായി പണമൊന്നും നൽകേണ്ടതില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.