റാന്നിയിൽ ഇടതുസ്ഥാനാർഥിക്കെതിരെ പാളയത്തിൽ പട
text_fieldsവടശ്ശേരിക്കര: കേരള കോൺഗ്രസ് എമ്മിന് സീറ്റ് നൽകിയതിനെതിരായ സി.പി.എമ്മിലെ പ്രതിഷേധത്തിന് പിന്നാലെ റാന്നിയിൽ കേരള കോൺഗ്രസിനുള്ളിലും കലാപം. സ്ഥാനാർഥി പ്രമോദ് നാരായണനെ മാറ്റിയിെല്ലങ്കിൽ െറബൽ സ്ഥാനാർഥിയെ നിർത്തുമെന്ന പ്രഖ്യാപനവുമായി ഒരുവിഭാഗം രംഗെത്തത്തി.
ശനിയാഴ്ച പ്രമോദ് നാരായണനും കേരള കോൺഗ്രസ് എം ജില്ല ഭാരവാഹികളും പെങ്കടുത്ത് റാന്നിയിൽ നടന്ന യോഗത്തിൽ പ്രവർത്തകർ വലിയ പ്രതിഷേധമാണുയർത്തിയത്. സമാധാനിപ്പിക്കാനുള്ള ശ്രമം പാളിയതിനെത്തുടർന്ന് യോഗം അവസാനിപ്പിച്ച് േനതാക്കൾ പിരിഞ്ഞു.
ഷോബിൾ പാലക്കമണ്ണിലിനെ െറബലായി മത്സരിപ്പിക്കാനാണ് ഒരുവിഭാഗത്തിെൻറ നീക്കം. അതേസമയം, മണ്ഡലത്തിലെ വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാനാർഥിയെ പിന്തുണക്കണമെന്ന വാദവുമുയരുന്നുണ്ട്. സി.പി.എം പ്രാദേശികനേതൃത്വത്തിെൻറ പിന്തുണയും ഇതിനുണ്ട്.
രണ്ടര പതിറ്റാണ്ട് അടക്കിവാണ ഇടതു കോട്ടയായ റാന്നിയിൽ കേരള കോൺഗ്രസ് എമ്മിന് സ്ഥാനാർഥിത്വം കൈമാറിയതിനെതിരെ സി.പി.എമ്മിലും സി.പി.ഐയിലും അമർഷം ശക്തമാണ്. സീറ്റ് കേരള കോൺഗ്രസിന് കൈമാറിയെങ്കിലും സാമുദായിക സമവാക്യങ്ങൾ കണക്കിലെടുത്ത് തദ്ദേശീയൻതന്നെ സ്ഥാനാർഥിയാകും എന്നായിരുന്നു ഇടതുപാളയത്തിലെ കണക്കുകൂട്ടൽ. എന്നാൽ, ആലപ്പുഴ ജില്ലക്കാരനായ സ്ഥാനാർഥിയെ ഇറക്കുമതി ചെയ്തതാണ് പ്രാദേശിക കമ്മിറ്റികളിൽവരെ പ്രതിഷേധത്തിനും ഇറങ്ങിപ്പോക്കിനും കാരണമായത്.
ഒരുതവണ ഒഴികെ ഇതുവരെ ഇടതു-വലതു മുന്നണികൾ ക്രിസ്ത്യൻ പശ്ചാത്തലമുള്ളവരെ മാത്രം സ്ഥാനാർഥികൾ ആക്കുന്നതായിരുന്നു റാന്നിയിലെ പതിവ്. ഇടതുസ്ഥാനാർഥി ഏതുകക്ഷിയുടെ ആളായാലും തങ്ങളുടെ സഭക്കാരനായിരിക്കും എന്ന് പ്രതീക്ഷിച്ചിരുന്നവരെയും സ്ഥാനാർഥിപ്രഖ്യാപനം ചൊടിപ്പിച്ചിട്ടുണ്ട്.
അഞ്ചുതവണ തുടർച്ചയായി എം.എൽ.എ ആയിരുന്ന രാജു എബ്രഹാമിന് പകരം യുവജന നേതാവും പി.എസ്.സി മെംബറുമായ റോഷൻ റോയ് മാത്യുവിന് സ്ഥാനാർഥിത്വം ലഭ്യമാകും എന്ന് പ്രതീക്ഷിച്ചിരുന്ന സി.പി.എം പ്രവർത്തകരും കേരള കോൺഗ്രസിനു വേണ്ടി പ്രവർത്തിക്കാൻ വിമുഖരാണ്.
ബ്ലോക്ക്, ജില്ല പഞ്ചായത്ത് രംഗങ്ങളിൽ പ്രാഗല്ഭ്യം തെളിയിച്ച നിരവധി നേതാക്കൾ രാജു എബ്രഹാം ഒഴിയുന്ന സീറ്റിൽ കണ്ണുംനട്ടിരിക്കുമ്പോഴാണ് താരതമ്യേന റാന്നിയിൽ ആൾബലം ഇല്ലാത്ത മാണി ഗ്രൂപ്പിന് സീറ്റ് കൈമാറുന്നത്. െതരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമായിനിന്നുകൊണ്ടുതന്നെ ഇറക്കുമതി സ്ഥാനാർഥിയെ തറപറ്റിക്കാനാണ് പാർട്ടിയിലെ ചില നേതാക്കന്മാരുടെയും പ്രവർത്തകരുടെയും നീക്കം.
എൻ.ഡി.എയെ പ്രതിനിധാനം ചെയ്ത് മത്സരിക്കാൻ പി.സി. തോമസ് വഴി നീക്കം നടത്തിക്കൊണ്ടിരുന്ന മുൻ കോൺഗ്രസ് നേതാവ് അവസാന നിമിഷം വൺ ഇന്ത്യ വൺ പെൻഷൻ സംഘടനയുടെ സ്ഥാനാർഥിയായി മാറിയത് സി.പി.എം ജില്ല കമ്മിറ്റി അംഗത്തിെൻറ ഇടപെടൽ മൂലമാണെന്ന് പറയുന്നു. ജില്ല കമ്മിറ്റി അംഗം ഇദ്ദേഹത്തിെൻറ വടശ്ശേരിക്കരയിെല ഓഫിസിൽ എത്തി ചർച്ച ചെയ്തശേഷമാണ് ബെന്നി പുത്തൻപറമ്പിൽ ഒ.ഐ.ഒ.പി സ്ഥാനാർഥിയായത്.
മുമ്പ് പാർട്ടി പ്രവർത്തകനും എസ്.എഫ്.ഐ നേതാവും കോളജ് യൂനിയൻ നേതാവും ഒക്കെയായിരുന്നെങ്കിലും പാർട്ടിയിൽനിന്ന് മറുകണ്ടം ചാടിയ പ്രമോദ് നാരായണനുവേണ്ടി പ്രവർത്തിക്കാൻ കഴിയിെല്ലന്ന് ഒരുവിഭാഗം സി.പി.എം പ്രവർത്തകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.