കള്ളനെ തടഞ്ഞ വയോധികക്ക് പൊലീസിന്റെ ബിഗ് സല്യൂട്ട്
text_fieldsപത്തനംതിട്ട: റോഡിലൂടെ നടന്നുപോകവെ ആക്രമിച്ച് മാല കവരാൻ ശ്രമിച്ച മോഷ്ടാവിനെ ചെറുത്തുതോൽപിച്ച വയോധികയുടെ ധീരപ്രവൃത്തിക്ക് പൊലീസിെൻറ ആദരം. കോയിപ്രം തെള്ളിയൂർ അനിത നിവാസിൽ രാധാമണിയമ്മയെയാണ് (70) ജില്ല പൊലീസ് ആദരിച്ചത്. ജില്ല പൊലീസ് അഡീഷനൽ എസ്.പി ആർ. രാജൻ ഇവരുടെ തെള്ളിയൂരിലുള്ള വീട്ടിലെത്തി വ്യാഴാഴ്ച വൈകുന്നേരം അനുമോദന പത്രം കൈമാറി.
ഏഴുമറ്റൂർ പഞ്ചായത്ത് ഓഫിസിനു സമീപം കഴിഞ്ഞ 31നാണ് സംഭവം. റോഡിലൂടെ നടന്നുപോയ രാധാമണിയമ്മയെ ബൈക്കിലെത്തിയ മോഷ്ടാവ് കഴുത്തിൽ കടന്നുപിടിച്ചു. അപ്രതീക്ഷിത ആക്രമണത്തിൽ പകച്ചുപോയ അവർ, മനഃസാന്നിധ്യം കൈവിടാതെ കള്ളെൻറ കൈയിൽ മുറുകെ പിടിച്ചുനിർത്തി. മോഷ്ടാവിെൻറ ശ്രമം പരാജയപ്പെട്ടു.
നിരവധി മോഷണ- കവർച്ച കേസുകളിൽ പ്രതിയും പൊലീസിന് എന്നും തലവേദനയുമായ ബിനു തോമസാണ് കോയിപ്രം പൊലീസ് പിടിയിലായത്. വാഹനങ്ങൾ മോഷ്ടിക്കുന്നതും ഹരമാണ് ഇയാൾക്ക്.
സഹായിക്കാൻ ആരുമില്ലാത്ത ചുറ്റുപാടിലും മനഃസാന്നിധ്യം കൈവിടാതെ കാട്ടിയ ആത്മധൈര്യം സമൂഹത്തിനു മുഴുവനും വിശിഷ്യാ സ്ത്രീസമൂഹത്തിനു പ്രചോദനമാണെന്ന് ജില്ല പൊലീസ് മേധാവിയുടെ സന്ദേശത്തിൽ പറയുന്നു. മോഷ്ടാവിെൻറ ആക്രമണത്തിെൻറ ആഘാതത്തിൽനിന്ന് ഇതുവരെ പൂർണമായും മുക്തമായിട്ടില്ലാത്ത രാധാമണിയമ്മ പൊലീസിെൻറ വലിയ സമ്മാനത്തിൽ ഏറെ അഭിമാനം കൊള്ളുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.