Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബി.ജെ.പിയുടെ ഹിന്ദുത്വ...

ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്ര അജണ്ടക്ക് ഏറ്റ നിർണായക തിരിച്ചടി -ഡോ. ടി.എം. തോമസ്​ ഐസക്

text_fields
bookmark_border
ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്ര അജണ്ടക്ക് ഏറ്റ നിർണായക തിരിച്ചടി -ഡോ. ടി.എം. തോമസ്​ ഐസക്
cancel

പ​ത്ത​നം​തി​ട്ട: ബി.​ജെ.​പി​യു​ടെ ഹി​ന്ദു​ത്വ രാ​ഷ്ട്ര അ​ജ​ണ്ട​ക്ക് ഏ​റ്റ നി​ർ​ണാ​യ​ക തി​രി​ച്ച​ടി​യാ​ണ് ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്ന്‌ പ​ത്ത​നം​തി​ട്ട​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ഡോ. ​ടി.​എം. തോ​മ​സ്‌ ഐ​സ​ക്ക്‌. പ​ത്ത​നം​തി​ട്ട​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്‌ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഏ​റ്റ​വും വി​ഷ​ലി​പ്ത വ​ർ​ഗീ​യ ദു​ഷ്‌​പ്ര​ചാ​ര​ണ​ത്തെ​യും തെ​ര​ഞ്ഞെ​ടു​പ്പ്‌ ക​മീ​ഷ​ൻ അ​ട​ക്ക​മു​ള്ള ഔ​ദ്യോ​ഗി​ക ഏ​ജ​ൻ​സി​ക​ളു​ടെ ദു​രു​പ​യോ​ഗ​ത്തെ​യും ഭീ​ഷ​ണി​ക​ളെ​യും അ​തി​ജീ​വി​ച്ചു. ബി.​ജെ.​പി​യു​ടെ 400 സീ​റ്റ്‌ ഒ​രു ദി​വാ​സ്വ​പ്ന​മാ​യി മാ​റി. ബി.​ജെ.​പി​ക്ക് ഒ​റ്റ​ക്ക്​ ഭൂ​രി​പ​ക്ഷം ല​ഭി​ക്കി​ല്ല. എ​ൻ.​ഡി.​എ​ക്ക് ഭൂ​രി​പ​ക്ഷ​മു​ണ്ടാ​ക്കാ​നാ​കു​മോ​യെ​ന്ന് കാ​ത്തി​രു​ന്നു കാ​ണ​ണം. സം​ഘ​പ​രി​വാ​ർ അ​ജ​യ്യ​മാ​ണെ​ന്ന ധാ​ര​ണ പൊ​ളി​ഞ്ഞു. വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്കെ​തി​രെ തു​ട​ർ​ന്നു​ള്ള പോ​രാ​ട്ട​ങ്ങ​ൾ​ക്ക്‌ ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്നു ഇ​ത്‌. ജ​ന​വി​ധി വി​ന​യ​ത്തോ​ടെ സ്വീ​ക​രി​ക്കു​ന്നു. കേ​ര​ള​ത്തി​ൽ എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും ഇ​ൻ​ഡ്യ മു​ന്ന​ണി​യെ പി​ന്തു​ണ​യ്ക്കു​ന്ന ശ​ക്തി​ക​ളാ​ണ്. എ​ന്നാ​ൽ, യു.​ഡി.​എ​ഫി​നെ കേ​ര​ള​ത്തി​ൽ നി​ന്നും ജ​ന​ങ്ങ​ൾ മു​ഖ്യ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ബി.​ജെ.​പി​ക്ക് കേ​ര​ള​ത്തി​ൽ നി​ന്ന്‌ ഒ​രു സീ​റ്റ്‌ ജ​യി​ക്കാ​നാ​യ​തും അ​വ​രു​ടെ വോ​ട്ടി​ങ് ശ​ത​മാ​നം ഉ​യ​ർ​ന്ന​തും എ​ല്ലാ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട കാ​ര്യ​മാ​ണ്. എ​ൽ.​ഡി.​എ​ഫി​ന് ഉ​ണ്ടാ​യ തി​രി​ച്ച​ടി​യു​ടെ കാ​ര​ണം മു​ന്ന​ണി പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ തി​രു​ത്ത​ലു​ക​ൾ വ​രു​ത്തും. 2019 ലും ​ഒ​രു സീ​റ്റ്‌ മാ​ത്രം ല​ഭി​ച്ച മു​ന്ന​ണി​യാ​ണ്‌ എ​ൽ.​ഡി.​എ​ഫ്‌. എ​ന്നാ​ൽ, അ​തു​ക​ഴി​ഞ്ഞ്‌ വ​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ റെ​ക്കോ​ഡ്‌ ഭൂ​രി​പ​ക്ഷ​ത്തോ​ടെ തു​ട​ർ​ഭ​ര​ണ​ത്തി​ൽ എ​ത്താ​നും ക​ഴി​ഞ്ഞു.

പ​ത്ത​നം​തി​ട്ട​യി​ൽ പോ​ൾ ചെ​യ്ത വോ​ട്ടും വോ​ട്ടി​ങ് ശ​ത​മാ​ന​വും കു​റ​ഞ്ഞി​ട്ടും യു.​ഡി.​എ​ഫ് കൂ​ടു​ത​ൽ ഭൂ​രി​പ​ക്ഷ​ത്തോ​ടെ ജ​യി​ച്ച സാ​ഹ​ച​ര്യ​മാ​ണ്. 2019 ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യു​ടെ വോ​ട്ടി​ങ് ശ​ത​മാ​നം കു​റ​വാ​യി​രു​ന്നു. ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യു​ടെ വോ​ട്ടി​ങ് ശ​ത​മാ​നം വീ​ണ്ടും ഉ​യ​ർ​ന്നു. എ​ന്നാ​ൽ 2019 നേ​ക്കാ​ൾ മൂ​ന്ന്‌ ശ​ത​മാ​ന​ത്തോ​ളം കു​റ​വാ​ണ്. എ​ല്‍ഡി.​എ​ഫി​ന് വേ​ണ്ടി ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തോ​ളം പ്ര​വ​ർ​ത്തി​ച്ച മ​ണ്ഡ​ല​ത്തി​ലെ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​രോ​ടും നേ​താ​ക്ക​ളോ​ടും വോ​ട്ട​ർ​മാ​രോ​ടും ന​ന്ദി പ​റ​യു​ന്നു. എം.​പി. ആ​യി​ല്ലെ​ങ്കി​ലും മൈ​ഗ്രേ​ഷ​ൻ കോ​ൺ​ക്ലേ​വി​ലൂ​ടെ ഏ​റ്റെ​ടു​ത്ത വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ ഇ​വി​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യി തു​ട​രും. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച ആ​ന്റോ ആ​ന്റ​ണി​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​രു​ന്ന​താ​യും ഐ​സ​ക്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thomas IsaacBJPLok Sabha Elections 2024Hindutva Rashtra Agenda
News Summary - BJP-Hindutva-Rashtra-agenda-Dr-TM-Thomas-Isaac
Next Story