മന്ത്രവാദത്തിനിടെ കുട്ടി ബോധം കെട്ടു, എതിർക്കുന്നവരെ നാണയമെറിഞ്ഞ് ഭീഷണിപ്പെടുത്തും -കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തുന്ന സ്ത്രീ കസ്റ്റഡിയിൽ
text_fieldsപത്തനം തിട്ട: മലയാലപ്പുഴയിലെ വാസന്തി മഠത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സ്ത്രീ പൊലീസ് കസ്റ്റഡിയിൽ. സ്ത്രീയുടെ ഭർത്താവിനെയും കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെയും യുവജന സംഘടനകളുടെയും പ്രതിഷേധത്തെ തുടർന്നാണ് പൊലീസ് എത്തിയത്. ചോദ്യം ചെയ്യലിന് ശേഷമാകും ഏതെല്ലാം വകുപ്പുകൾ ചുമത്തണമെന്ന് തീരുമാനിക്കുകയെന്ന് പൊലീസ് അറിയിച്ചു.
ഇവരുടെ മഠം പൂട്ടുന്നത് വരെ നിരന്തരം സമരം നടത്തുമെന്ന് ഡി.വൈ.എഫ്ഐ അറിയിച്ചു. ഡി.വൈ.എഫ്ഐ യൂത്ത് കോൺഗ്രസ് ബി.ജെ.പി പാർട്ടികളുടെ യുവജനസംഘടനകളാണ് പ്രതിഷേധവുമായി വാസന്തി മഠത്തിൽ എത്തിയത്.
ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം മന്ത്രവാദത്തെ പറ്റി അന്വേഷിക്കും. മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇവരെ എതിർക്കുന്ന നാട്ടുകാരുടെ വീട്ടിൽ നാണയം എറിയും.
കൂടാതെ 41ാം ദിവസം മരിച്ചുപോകുമെന്ന് പറഞ്ഞ് പേടിപ്പിക്കുകയും ചെയ്യും. ഗുണ്ടകളെ ഉപയോഗിച്ചാണ് ഭീഷണി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണത്തിന് എത്തുമ്പോൾ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.