അത്യാധുനിക റിഗ് മലയോര ജില്ലക്ക് സ്വന്തം; കര്‍ഷകര്‍ക്ക് കുഴല്‍കിണര്‍ നിര്‍മാണം ഇനി അതിവേഗം
text_fieldsപത്തനംതിട്ട: സംസ്ഥാനത്ത് അനുവദിച്ച ആറ് അത്യാധുനിക കുഴല്‍ കിണര്‍ നിര്‍മാണ യൂണിറ്റുകളിൽ ഒരെണ്ണം പത്തനംതിട്ട ജില്ലക്കും. രണ്ട് വാഹനങ്ങളിലായാണ് കുഴല്‍ കിണര്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. വാഹനം ചെല്ലുന്നിടത്ത് നിന്ന് നൂറു മീറ്റര്‍ അകലെ വരെ യൂനിറ്റ് ഉപയോഗിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താനാവും. 505 അടിയോളം ആഴത്തില്‍ റിഗ്ഗ് പ്രവര്‍ത്തിപ്പിക്കാനുള്ള സംവിധാനം ഇതിലുണ്ട്. കാര്‍ഷിക ആവശ്യങ്ങള്‍ക്കും അതോടൊപ്പം കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ജലസ്രോതസുകള്‍ കൂടി പ്രയോജനപ്പെടുത്തി വേഗത്തില്‍ കുഴല്‍ കിണറുകള്‍ നിർമിക്കാനും പുതിയ യൂനിറ്റുകള്‍ ഉപയോഗിച്ച് സാധിക്കും. കുഴല്‍ കിണര്‍ നിർമാണത്തിനായി വകുപ്പിനെ സമീപിക്കുന്ന ചെറുകിട കര്‍ഷകര്‍ക്ക് സമയബന്ധിതമായി സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 12 ട്രക്കുകളിലായി ഘടിപ്പിച്ച ആറ് കുഴല്‍ കിണര്‍ നിര്‍മ്മാണ യൂണിറ്റുകളാണ് ഉള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് വിഹിതത്തില്‍ നിന്നും 6.74 കോടി രൂപ ചെലവഴിച്ചാണ് അധുനിക സംവിധാനങ്ങളുള്ളതും കുറഞ്ഞ സമയത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുന്നതുമായ റിഗ്ഗുകള്‍ വാങ്ങിയത്. ഇന്‍ഡോറിലുള്ള ശ്രീകൃഷ്ണ എന്‍ജിനീയറിങ് ആന്‍ഡ് ഹൈഡ്രോളിക് കമ്പനിയാണ് റിഗ്ഗുകള്‍ നിര്‍മ്മിച്ചു നല്‍കിയത്.
ഉദ്ഘാടനം ഇന്ന് തുലാപ്പള്ളിയിൽ
റാന്നി: കുഴൽക്കിണർ നിർമാണണ യൂനിറ്റിന്റെ ഉദ്ഘാടനം വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് തുലാപ്പള്ളിയിൽ പ്രമോദ് നാരായൺ എം.എൽ.എ നിർവഹിക്കും. ഒരു കോടിയിലധികം രൂപയാണ് പദ്ധതിയുടെ ചിലവ്. പെരുനാട് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ചു തുലാപ്പള്ളി ഗവ.ആയുർവേദ ഡിസ്പെൻസറിയിൽ ഇതോടൊപ്പം കുഴൽ കിണറും നിർമിക്കുമെന്ന് ഭൂജല വകുപ്പ് ഡയറക്ടർ ബോർഡ് അംഗമായ പ്രമോദ് നാരായൺ എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.