പത്തനംതിട്ട ജില്ലയിൽ കാമറകൾ മിഴി തുറന്നു; ആദ്യദിനം 1177 നിയമലംഘനങ്ങൾ
text_fieldsപത്തനംതിട്ട: ജില്ലയിലും എ.ഐ കാമറകൾ മിഴി തുറന്നു. തിങ്കളാഴ്ച രാവിലെ എട്ടു മുതൽ റോഡിലെ എ.ഐ കാമറകൾ പ്രവർത്തനം ആരംഭിച്ചു. ആദ്യദിനം വൈകീട്ട് അഞ്ചുവരെ 1177 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. ജില്ലയിൽ 44 സ്ഥലത്താണ് കാമറ സ്ഥാപിച്ചത്. ഇതിനിടെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ ക്യാമറകൾക്ക് മുന്നിൽ തടിച്ചുകൂടി. എ.ഐ. കാമറ പദ്ധതിയിൽ സർക്കാർ വ്യാപക അഴിമതി നടത്തിയതായി ആരോപിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ക്യാമറ സ്ഥാപിച്ച സ്ഥലങ്ങളിലാണ് ധർണ്ണ നടത്തിയത്.
പത്തനംതിട്ട നഗരത്തിൽ റിംഗ്റോഡിൽ സ്റ്റേഡിയം ജംഗ്ഷനും അഴൂർ പെട്രോൾപമ്പിനും ഇടയ്ക്കാണ് ഒരെണ്ണം. അബാൻ ജംഗ്ഷനിൽനിന്ന് സ്വകാര്യബസ് സ്റാൻിലേക്ക് തിരിയുന്ന ഭാഗത്തുമുണ്ട്. ഹെല്‍മെറ്റും സീറ്റ്ബെല്‍റ്റും അമിതവേഗവും ഉള്‍പ്പടെ നിയമലംഘനങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്.
പല സ്ഥലത്തും നിയമം ലംഘിച്ച് യാത്രക്കാർ കടന്ന് പോയത് പിടികൂടിയിട്ടുണ്ട്. 24 മണിക്കൂറും ക്യാമറകൾ പ്രവർത്തിക്കും. ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നയാള്‍ക്ക് മാത്രമല്ല പിന്നിലിരിക്കുന്നയാള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. ഹെല്‍മെറ്റ് ഇല്ലെങ്കില്‍ പിഴ 500 രൂപയാണ്. ഡ്രൈവറുള്‍പ്പെടെ രണ്ട് പേര്‍ക്കാണ് വണ്ടിയില്‍ പോകാൻ അനുവാദം. മൂന്നോ അതിലധികമോ ആയാല്‍ 1000 രൂപ പിഴയാകും. നിരോധിത മേഖലകളിൽ പാർക്കിംഗും പാടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.