കനറാ ബാങ്ക് തട്ടിപ്പുകേസ് സി.ബി.ഐക്ക് കൈമാറും
text_fieldsപത്തനംതിട്ട: കനറാ ബാങ്ക് പത്തനംതിട്ട ശാഖയിൽനിന്ന് ജീവനക്കാരൻ കോടികൾ തട്ടിയെടുത്ത കേസിൽ അന്വേഷണം സി.ബി.ഐക്ക് കൈമാറും. സെൻട്രൽ വിജിലൻസ് കമീഷൻ മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടി ക്രൈംബാഞ്ച് ആഭ്യന്തര വകുപ്പിന് ശിപാർശ നൽകി. നിലവിൽ തിരുവല്ല ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ദേശസാത്കൃത ബാങ്കിലെ സാമ്പത്തിക ക്രമക്കേട്, പ്രതിസ്ഥാനത്ത് ജീവനക്കാരൻ, മൂന്നു കോടിയുലേറെയുള്ള തട്ടിപ്പ് എന്നിവ ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ അന്വേഷണത്തിനുള്ള ക്രൈംബ്രാഞ്ച് ശിപാർശ. പ്രതി വിജീഷ് വർഗീസ് നിക്ഷേപകരുടെ എട്ടരക്കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങുകയായിരുന്നു.
കാലാവധി കഴിഞ്ഞ സ്ഥിര നിക്ഷേപങ്ങളായിരുന്നു ഏറെയും. ലോക്ഡൗൺ കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്തിരുന്ന ജീവനക്കാരുടെ, ബാങ്കിലെ കമ്പ്യൂട്ടർ പാസ്വേഡ് ഉപയോഗിച്ചാണ് പണം സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെയും ഭാര്യാപിതാവിെൻറയും അക്കൗണ്ടുകളിലേക്കും മാറ്റിയത്.
ഭാര്യയെയും മക്കളെയും കൂട്ടി ഒളിവിൽപോയ പ്രതിയെ ബംഗളൂരുവിൽനിന്നാണ് പൊലീസ് പിടികൂടിയത്. ആദ്യം പത്തനംതിട്ട സി.െഎയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.