കനറാ ബാങ്ക് തട്ടിപ്പ്: കൂടുതൽ പേർക്ക് ബന്ധമുള്ളതായി സംശയം, പണം എങ്ങോട്ട് മാറ്റിയെന്നത് ദുരൂഹം
text_fieldsപത്തനംതിട്ട: കനറാ ബാങ്കിലെ പണം തട്ടിപ്പിൽ കൂടുതൽ പേർക്ക് ബന്ധമുണ്ടാകാമെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് സംഘം. ബാങ്കിലെ കാഷ്യർ കം ക്ലർക്കായ പ്രതി വിജീഷ് വർഗീസ് മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത് എന്നാണ് അന്വേഷണസംഘത്തിെൻറ നിഗമനം.
കേസ് ആദ്യം അന്വേഷിച്ച പത്തനംതിട്ട പൊലീസിനും ഇതേ നിലപാടാണുള്ളത്. ശാസ്ത്രീയ അന്വേഷണത്തിലൂടെ കുറ്റം തെളിയിക്കാനാണ് ക്രൈംബ്രാഞ്ചിെൻറ നീക്കം. പ്രതിയെ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വെള്ളിയാഴ്ച ഒൻപത് ദിവസത്തേക്ക് ക്രൈംബ്രാഞ്ചിെൻറ അന്വേഷണ സംഘത്തിന് വിട്ടുകൊടുത്തു.
തിരുവല്ല ക്രൈംബ്രാഞ്ച് ഒാഫിസിൽ ഇയാളെ ചോദ്യം ചെയ്തു തുടങ്ങി. വിജീഷ് കൈകാര്യം ചെയ്ത അക്കൗണ്ടുകളെപ്പറ്റി വിദഗ്ധരെക്കൊണ്ട് പരിശോധന നടത്തും. ബാങ്ക് ശാഖയിലെ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. ആവശ്യമെങ്കിൽ ബാങ്ക് ശാഖയിലെത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തുമെന്ന് സി.െഎ സുധീർ പറഞ്ഞു.
പണം എങ്ങോട്ടാണ് വിജീഷ് അവസാനമായി മാറ്റിയതെന്ന് വ്യക്തമായിട്ടില്ല. സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെയും ഭാര്യാപിതാവിെൻറയും പേരിൽ വിജീഷ് തുടങ്ങിയ വ്യാജ അക്കൗണ്ടുകളിലേക്കും പണം മാറ്റിയെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്. എന്നാൽ, ഇൗ അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ പണം കണ്ടെത്താനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.