കേന്ദ്ര ഫണ്ട്: റോഡ് വികസനത്തിന് 70 കോടി
text_fieldsപത്തനംതിട്ട: കേന്ദ്ര ഫണ്ടിൽനിന്നും റോഡ് വികസനത്തിനായി ജില്ലക്ക് 70 കോടി രൂപ ലഭിച്ചതായി ആന്‍റോ ആന്‍റണി എം.പി അറിയിച്ചു.കേന്ദ്ര റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി ആറന്മുള നിയോജക മണ്ഡലത്തിലെ ആറന്മുള- കുഴിക്കാല-പരിയാരം-ഇലവുംതിട്ട റോഡിന് 15 കോടി രൂപയും എൻ.എച്ച് 183 എ ഭരണിക്കാവ് -മുണ്ടക്കയം ദേശീയപാതയുടെ മണ്ണാറക്കുളഞ്ഞി മുതൽ പ്ലാപ്പള്ളി വരെയുള്ള 32.1 കി. മീറ്റർ പുനർനിർമാണത്തിന് 47 കോടി രൂപയും കൈപ്പട്ടൂർ മുതൽ പത്തനംതിട്ട വരെയുള്ള റോഡിന്‍റെ 5.64 കി. മീറ്റർ പുനർനിർമാണത്തിന് 8 കോടി രൂപയുമാണ് അനുവദിച്ചത്.
10 കിലോമീറ്റർ ദൈർഘ്യമുള്ള ആറന്മുള-ഇലവുംതിട്ട റോഡിന് ഭരണാനുമതി ലഭിച്ചതായും ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമാണപ്രവർത്തനങ്ങൾ എത്രയുംവേഗം ആരംഭിക്കുമെന്നും എം.പി പറഞ്ഞു.ഭരണിക്കാവ് മുണ്ടക്കയം ദേശീയപാതയുടെ കൈപ്പട്ടൂർ മുതൽ പത്തനംതിട്ട വരെയും മണ്ണാറക്കുളഞ്ഞി മുതൽ പ്ലാപ്പള്ളി വരെയുമുള്ള ഭാഗത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
നിർദിഷ്ട ദേശീയപാതയുടെ ഭരണിക്കാവ് മുതൽ അടൂർ നെല്ലിമൂട്ടിൽ പടി വരെയുള്ള 16 കിലോമീറ്റർ പുനരുദ്ധാരണത്തിന് 13.68 കോടി രൂപയും കണമല കോസ്‌വേ മുതൽ എരുമേലി വരെയുള്ള പതിനാല് കിലോമീറ്റർ നിർമാണത്തിനായി 16.5 കോടി രൂപയും അനുവദിച്ച് നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരുന്നതായും എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.