ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് സമാപിച്ചു
text_fieldsപത്തനംതിട്ട: ഭാരതീയ സംസ്കാരം എന്നത് ഇന്ത്യയുടെ നാലതിരുകൾക്കുള്ളിൽ ഒതുങ്ങുന്ന ഒന്നല്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ അഭിപ്രായപ്പെട്ടു. 110ാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ.
ഇന്ന് ലോകത്തെ പ്രധാന പല രാജ്യങ്ങളുടെയും ഭരണാധികാരികൾ ഇന്ത്യൻ വംശജരാണ്. നമ്മുടെ നാട്ടിലെ ചെറുപ്പക്കാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിജയക്കൊടി നാട്ടിയത് ആധ്യാത്മികതക്കൊപ്പം ഭൗതികതക്കും മുന്നേറ്റമുണ്ടായതിന്റെ ഉദാഹരണമാണ്. ലോകത്തെ നിയന്ത്രിക്കുന്ന വൻകിട സ്ഥാപനങ്ങളുടെ തലപ്പത്തും ഇന്ത്യക്കാരാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ പാശ്ചാത്യർ ലോകം കീഴടക്കിയത് ഭൗതിക ശക്തികൊണ്ടാണ്.എന്നാൽ, ഈ നൂറ്റാണ്ടിൽ ഭാരതം ലോകത്തിന്റെ നെറുകയിലെത്തിയത് ആധ്യാത്മികതയെയും ഭൗതികതയെയും സമന്വയിപ്പിച്ചുകൊണ്ടാണെന്നും വി. മുരളീധരൻ അഭിപ്രായപ്പെട്ടു.
വർക്കല ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ അധ്യക്ഷത വഹിച്ചു. അമൃതാനന്ദമയി മഠത്തിലെ സ്വാമി ജ്ഞാനാമൃതാനന്ദപുരി പ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.