കുട്ടികളുടെ ഉച്ചഭക്ഷണം; സര്‍ക്കാർ അന്വേഷണത്തിൽ കണ്ടെത്തിയത് വന്‍തട്ടിപ്പ്
text_fieldsപത്തനംതിട്ട: കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ സര്‍ക്കാര്‍തല അന്വേഷണത്തില്‍ കണ്ടെത്തിയത് വന്‍ തട്ടിപ്പ്. ചില യു.പി സ്കൂളുകളില്‍ മൂന്നു വര്‍ഷമായി ഫണ്ട് കൈപ്പറ്റിയെങ്കിലും കുട്ടികള്‍ക്ക് മുട്ടയും പാലും കൊടുക്കാതെയും ലക്ഷങ്ങള്‍ തട്ടിച്ചുവെന്നാണ് വിവരം.
ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ളത് മാത്രം ഡി.ഡി.ഇ ഓഫിസിലെ ഉദ്യോഗസ്ഥര്‍ വന്ന് അന്വേഷിച്ച് ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് കറികളില്‍ വേണ്ട ചേരുവകള്‍ ചേര്‍ക്കാതെ കൊടുക്കുന്നുണ്ടെന്നും ചില സ്കൂളുകളില്‍ പാലും മുട്ടയും ഒരിക്കൽപോലും കൊടുത്തിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ എണ്ണം അനുസരിച്ചുള്ള തുക സര്‍ക്കാറില്‍നിന്നും മൂന്നു വര്‍ഷമായി കൈപ്പറ്റുകയും എന്നാല്‍, ഒരിക്കൽപോലും പാലോ മുട്ടയോ കൊടുക്കാതിരിക്കുകയും ചെയ്ത സ്കൂളുകളുമുണ്ട്.
ഉച്ചഭക്ഷണ കമ്മിറ്റി രൂപവത്കരിച്ചിരിക്കണമെന്നുള്ള വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശം അവഗണിച്ച ഉദ്യോഗസ്ഥര്‍, തനിയെ ഒരു ബുക്കില്‍ ഉച്ചഭക്ഷണ കമ്മിറ്റി റിപ്പോര്‍ട്ട് എല്ലാ മാസവും എഴുതി വ്യാജ ഒപ്പും ഇട്ട് അധികൃതര്‍ പരിശോധനക്ക് വരുമ്പോള്‍ ഹാജരാക്കിയിരുന്നു.
ഗുരുതര നിയമലംഘനം
വ്യാജരേഖ ചമക്കല്‍, സര്‍ക്കാര്‍ പണം തട്ടിയെടുക്കല്‍ എന്നിവ പൊലീസോ വിജിലന്‍സോ അന്വേഷിക്കേണ്ട ഗുരുതരമായ നിയമ ലംഘനമാണ്. അഴിമതി കാണിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് അധ്യാപക രക്ഷാകര്‍തൃ സംഘടനകളുടെ ആവശ്യം. കുട്ടികള്‍ക്ക് മുട്ടയും പാലും എന്താണ് കൊടുക്കാത്തതെന്ന് ചോദിക്കുമ്പോള്‍ ഫണ്ട് കിട്ടുന്നില്ല എന്ന മറുപടിയാണ് പറഞ്ഞുകൊണ്ടിരുന്നത്. ലക്ഷക്കണക്കിന് രൂപ സര്‍ക്കാറില്‍നിന്ന് കൈപ്പറ്റിക്കൊണ്ട് അത് സ്വന്തം പോക്കറ്റിലാക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തിരുന്നത്.
നിലവാരം കുറഞ്ഞ കളര്‍ യൂനിഫോം (ആഴ്ചയിലൊരിക്കല്‍ ഇടാനുള്ളത്) കൂടിയ വിലയ്ക്ക് കുട്ടികളെക്കൊണ്ട് മേടിപ്പിക്കുക, ഏഴാം ക്ലാസില്‍നിന്ന് ടി.സി വാങ്ങി പോകുന്ന കുട്ടികളില്‍നിന്നും നിര്‍ബന്ധിച്ച് ഗുരുദക്ഷിണയായി പണം വാങ്ങുക എന്നിവയും ചില സ്കൂളുകളില്‍ നടക്കുന്നുണ്ട്. സമൂഹത്തിലെ സാമ്പത്തികമായി ഏറ്റവും പിന്നാക്കം നിൽക്കുന്ന മാതാപിതാക്കളുടെ കുട്ടികളാണ് സര്‍ക്കാര്‍ സ്കൂളുകളില്‍ കൂടുതലായും പഠിക്കുന്നത്. മാതാപിതാക്കളും കുട്ടികളും കൊടുത്ത പരാതികളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ, വിജിലന്‍സ് വകുപ്പുകള്‍ അന്വേഷണം ആരംഭിച്ചതായാണ് അറിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.