ചിറ്റാർ കസ്റ്റഡി മരണം: അന്വേഷണത്തിൽ തൃപ്തിയില്ല;കുടുംബം ഹൈകോടതിയിലേക്ക്
text_fieldsപത്തനംതിട്ട: ചിറ്റാർ കസ്റ്റഡി മരണത്തിൽ ജില്ല ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് വ്യക്തമാക്കിയ കുടുംബം ഹൈകോടതിയെ സമീപിക്കാൻ തീരുമാനിച്ചു.
റീ പോസ്റ്റ്മോർട്ടം നടത്തണമെന്നും മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാൻ പുതിയ അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ച ഹൈകോടതിയിൽ റിട്ട് ഹരജി നൽകുമെന്നു ബന്ധുക്കളും അഭിഭാഷകനും പറഞ്ഞു. വീട്ടുമുറ്റത്ത് പന്തൽകെട്ടി സമരം തുടങ്ങാനും കുടുംബം തീരുമാനിച്ചു. ഇതിനിടെ മത്തായിയുടെ മൃതദേഹം സംസ്കരിക്കാത്ത സാഹചര്യത്തിൽ നിലപാട് മയപ്പെടുത്താൻ അടുത്ത ബന്ധുക്കളുമായി കലക്ടർ നടത്തിയ ചർച്ച പരാജയപ്പെട്ടു. മൃതദേഹം ഉടൻ സംസ്കരിക്കണമെന്നും മൃതദേഹംവെച്ച് വിലപേശരുതെന്നും കലക്ടർ പി.ബി. നൂഹ് ആവശ്യപ്പെട്ടു.
പ്രതികളെ അറസ്റ്റ് ചെയ്യാതെ പിൻമാറില്ലെന്നും നീതികിട്ടുംവരെ സമരം തുടരുമെന്നും ബന്ധുക്കൾ പറഞ്ഞു. ആേൻറാ ആൻറണി എം.പി, കെ.യു. ജനീഷ്കുമാർ എം.എൽ.എ, ജില്ല പൊലീസ് ചീഫ് കെ.ജി. സൈമൺ, അടൂർ ആർ.ഡി.ഒ വിനോദ് ചന്ദ്രൻ എന്നിവരും മത്തായിയുടെ ഭാര്യ ഷീബ, സഹോദരൻ വിൽസൺ ഇവരുടെ അഭിഭാഷകൻ ജോണി കെ.ജോർജ് എന്നിവരും ഓൺൈലൻ ചർച്ചയിൽ പെങ്കടുത്തു. സത്യസന്ധമായി കേസ് അന്വേഷിക്കണം. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണം -എം.പി പറഞ്ഞു. ജനങ്ങളുടെ വികാരം ഉൾക്കൊണ്ട് സത്യസന്ധമായി കേസ് അന്വേഷിക്കണമെന്ന് കെ.യു. ജനീഷ് കുമാർ എം.എൽ.എയും ആവശ്യപ്പെട്ടു.
പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കാൻ അന്വേഷണസംഘത്തിനുമേൽ സമ്മർദം ഉള്ളതായും നിലവിലെ അന്വേഷണത്തിൽ ത്യപ്തരെല്ലന്നും ബന്ധുക്കൾ പറഞ്ഞു. തങ്ങളുടെ മൊഴിയിൽ പറയുന്ന കാര്യങ്ങൾ അന്വേഷിക്കാൻ പൊലീസ് തയാറായിട്ടില്ല. കേസ് അട്ടിമറിക്കാനും പ്രതികളെ സംരക്ഷിക്കാനും ഭരണകക്ഷി നേതാക്കൾ ഇടപെടുന്നതായി ഇവർ ആരോപിച്ചു.
സി.പി.ഐയുടെ ഫോറസ്റ്റ് ജീവനക്കാരുടെ സംഘടന നേതാവാണ് സസ്പെൻഷനിലായ ചിറ്റാർ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ആർ. രാജേഷ്കുമാർ. സംഭവത്തിൽ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരും പുറത്തുനിന്നുള്ള ഒരാളും ഉൾപ്പെട്ടതായാണ് കുടുംബം ആരോപിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഗുരുതരവീഴ്ച വരുത്തിയതായി പൊലീസിെൻറ പ്രത്യേക അനേഷണസംഘം കണ്ടെത്തിയിരുന്നു.
മത്തായിയുടെ കൈവശമിരുന്ന രണ്ട് ഫോണുകൾ കാണാനിെല്ലന്നും കണ്ടെത്തി. മത്തായി ൈകയിൽ ധരിച്ചിരുന്ന മോതിരം, പഴ്സ് എന്നിവയും കാണാനുണ്ട്. വനംവകുപ്പ് ജി.ഡിയിലും മഹസറിലും നിരവധി ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. വനപാലകർ കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് കഴിഞ്ഞ 28നാണ് മത്തായിയെ കിണറ്റിൽ മരിച്ചനിലയിൽ കാണുന്നത്. വെള്ളിയാഴ്ച രണ്ടുപേരെ േചാദ്യം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.