ക്രിസ്മസ്-പുതുവത്സര ആഘോഷം എക്സൈസ് പരിശോധന ശക്തമാക്കി
text_fieldsപത്തനംതിട്ട: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉല്പാദനവും, വിപണനവും കൂടാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ എക്സൈസ് വകുപ്പ് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ വി.എ. പ്രദീപ് അറിയിച്ചു. ജനുവരി മൂന്നുവരെ ജാഗ്രതാ ദിനങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ ഓഫിസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സൈസ് കണ്ട്രോള് റൂം പ്രവര്‍ത്തിച്ചുവരുന്നു.
ജില്ലയിലെ മൂന്ന് ഓഫിസുകള്‍ കേന്ദ്രമാക്കി മൂന്ന് സ്ട്രൈക്കിങ് ഫോഴ്സ് പ്രത്യേകമായി രൂപവത്കരിച്ചു.
സംശയാസ്പദ സാഹചര്യങ്ങളില്‍ അടിയന്തരമായി ഇടപെടുന്നതിന് ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ പ്രത്യേക ഇന്റലിജന്‍സ് ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. മദ്യം, മയക്കുമരുന്ന് എന്നിവയുടെ വിപണനം നിരീക്ഷിക്കുന്നതിനും, റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായി ഷാഡോ എക്സൈസ് ടീമിനെ നിയോഗിച്ചിട്ടുണ്ട്.
മദ്യ ഉൽപാദന വിപണനകേന്ദ്രങ്ങളിലും, വനപ്രദേശങ്ങളിലും പൊലീസ്, ഫോറസ്റ്റ്, റവന്യൂ എന്നീ വകുപ്പുകളുമായി സഹകരിച്ച് സംയുക്ത റെയ്ഡുകളും ആരംഭിച്ചു. വിവരങ്ങള്‍ ജില്ല കണ്‍ട്രോള്‍റൂമിലെ 04682222873 എന്ന നമ്പറിൽ അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.