Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസമ്പൂര്‍ണ ശുചിത്വ...

സമ്പൂര്‍ണ ശുചിത്വ പദ്ധതി ഒന്നാം ഘട്ടം പൂര്‍ത്തീകരണം 31ന്

text_fields
bookmark_border
സമ്പൂര്‍ണ ശുചിത്വ പദ്ധതി ഒന്നാം ഘട്ടം പൂര്‍ത്തീകരണം 31ന്
cancel

പ​ത്ത​നം​തി​ട്ട: സ​മ്പൂ​ര്‍ണ ശു​ചി​ത്വം ല​ക്ഷ്യ​മാ​ക്കി ജി​ല്ല പ​ഞ്ചാ​യ​ത്ത്​ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന ‘നി​ര്‍മ​ല ഗ്രാ​മം, നി​ര്‍മ​ല ന​ഗ​രം, നി​ര്‍മ​ല ജി​ല്ല’ പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ടം ആ​ഗ​സ്റ്റ് 31ന​കം പൂ​ര്‍ത്തി​യാ​ക്ക​ണ​മെ​ന്ന് ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി നി​ർ​ദേ​ശി​ച്ചു.

ഒ​രു വാ​ര്‍ഡി​ല്‍ കു​റ​ഞ്ഞ​ത് ര​ണ്ട് ഹ​രി​ത​ക​ര്‍മ​സേ​ന പ്ര​വ​ര്‍ത്ത​ക​ര്‍ ഉ​ണ്ടാ​ക​ണം. ഹ​രി​ത​മി​ത്രം ആ​പ്പ് മു​ഖേ​ന പ​ഞ്ചാ​യ​ത്തി​ലും ന​ഗ​ര​സ​ഭ​യി​ലും 50 ശ​ത​മാ​നം എ​ൻ​റോ​ള്‍മെ​ന്റ് ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​ക്ക് പാ​ഴ്വ​സ്തു​ക്ക​ള്‍ കൈ​മാ​റു​ന്നു​ണ്ടെ​ന്നും ഉ​റ​പ്പ് വ​രു​ത്ത​ണം. മി​നി എം.​സി.​എ​ഫു​ക​ള്‍ എ​ല്ലാ വാ​ര്‍ഡി​ലും നി​ല​വി​ലു​ണ്ടെ​ന്നും മാ​ലി​ന്യ​ശേ​ഖ​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ (എം.​സി.​എ​ഫ്) പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ടെ​ന്നും ഉ​റ​പ്പാ​ക്ക​ണം. വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും സോ​ക്പി​റ്റു​ക​ള്‍, ശൗ​ചാ​ല​യ​ങ്ങ​ള്‍, ബ​യോ ക​മ്പോ​സ്റ്റ്, ബ​യോ​ഗ്യാ​സ്, പൊ​തു​വി​ട​ങ്ങ​ളി​ല്‍ ശൗ​ചാ​ല​യ​ങ്ങ​ള്‍ എ​ന്നി​വ സ്ഥാ​പി​ക്ക​ണം. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ല്‍കാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ, സാം​സ്‌​കാ​രി​ക - സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​രും ഉ​ള്‍പ്പെ​ടു​ന്ന ശു​ചി​ത്വ കൗ​ണ്‍സി​ല്‍ ത​ദ്ദേ​ശ​ത​ല​ത്തി​ല്‍ രൂ​പ​വ​ത്​​ക​രി​ക്ക​ണം.

ശു​ചി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള പ​ത്ത് നി​ബ​ന്ധ​ന​ക​ളും പാ​ലി​ക്കു​ന്ന ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് ഒ​ന്നാം ഘ​ട്ടം പൂ​ര്‍ത്തീ​ക​രി​ച്ച​താ​യി പ്ര​ഖ്യാ​പി​ക്കാ​മെ​ന്നും പ​റ​ഞ്ഞു. പൊ​തു​വി​ട​ങ്ങ​ളി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ക​ണ്ടെ​ത്താ​നും അ​വ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ശി​ക്ഷ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ത​യാ​റാ​ക​ണ​മെ​ന്നും ആ​സൂ​ത്ര​ണ സ​മി​തി നി​ര്‍ദേ​ശി​ച്ചു.

ക​ല​ക്ട​റേ​റ്റ് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി അ​ധ്യ​ക്ഷ​നും ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​ഡി​ഡ​ന്റു​മാ​യ ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍, എ.​ഡി.​എം ബി. ​രാ​ധാ​കൃ​ഷ്ണ​ന്‍, ജി​ല്ല പ്ലാ​നി​ങ് ഓ​ഫി​സ​ര്‍ എ.​എ​സ്. മാ​യ, ജി​ല്ല​യി​ലെ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ന​ഗ​ര​സ​ഭ​ക​ളു​ടെ​യും അ​ധ്യ​ക്ഷ​ര്‍, സെ​ക്ര​ട്ട​റി​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanitation projectwork completionNirmala village
News Summary - Completion of Phase 1 of Total Sanitation Project on 31st
Next Story