ഇടത്താവളം തുറന്നു; വിപുലമായ സൗകര്യമാണ് നഗരസഭ തീർഥാടകർക്കായി ഒരുക്കിയിട്ടുള്ളത്
text_fieldsപത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് ഒരുക്കം പൂർത്തിയായ നഗരത്തിലെ ശബരിമല ഇടത്താവളം നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ തീർഥാടകർക്കായി തുറന്നുകൊടുത്തു. ഭക്തർക്ക് വിരിവെക്കാനും ഭക്ഷണം പാകം ചെയ്യാനും വിശ്രമിക്കാനുമായി എല്ലാ സൗകര്യവും ഇടത്താവളത്തിൽ തയാറായിട്ടുണ്ട്.
ഇതിനായി പ്രത്യേക ഡോർമിറ്ററികൾ, വിറകുപുര, ആൽത്തറ തുടങ്ങിയവ സജ്ജമാക്കി. 24 മണിക്കൂറും പ്രവർത്തിക്കുന്ന അന്നദാന കൗണ്ടർ, ശൗചാലയങ്ങൾ, പൊലീസ് എയ്ഡ് പോസ്റ്റ് അടക്കം വിപുലമായ സൗകര്യമാണ് നഗരസഭ തീർഥാടകർക്കായി ഒരുക്കിയിട്ടുള്ളത്. കൂടാതെ ഹോമിയോ, ആയുർവേദ, അലോപ്പതി ചികിത്സ കേന്ദ്രങ്ങളും തീർഥാടകർക്കായി ഒരുക്കിയിട്ടുണ്ട്.
തീർഥാടനകാലത്ത് ഇടത്താവളത്തിൽ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ നഗരസഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകി. കൂടാതെ അയ്യപ്പസേവ സമാജത്തിന്റെ സേവനവും തീർഥാടകർക്കായി ഇടത്താവളത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.