ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം; മൂന്ന് പേർ അറസ്റ്റിൽ
text_fieldsഅടൂർ: ഓട്ടത്തിനായി അവസരം കാത്ത് കിടക്കുന്നതിനിടെ ടേൺ സംബന്ധിച്ച തർക്കത്തെ തുടർന്ന്, ആംബുലൻസ് ഡ്രൈവർമാർക്കിടയിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റ കേസിൽ മൂന്ന് പേരെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. പറക്കോട് ചിരണിക്കൽ പള്ളിത്താഴേതിൽ ശ്യാം പ്രകാശ് (25), പിറവന്തൂർ പുരുഷമംഗലത്ത് രാഹുൽ(28), കൊടുമൺ ഈറമുരുപ്പേൽ സുനിൽ ഭവനിൽ സുബിൻ (25) എന്നിവരാണ് പിടിയിലായത്.
ജൂലൈ ഏഴിന് രാത്രി 10.30ന് അടൂർ ജനറൽ ആശുപത്രിക്ക് മുന്നിലെ ആംബുലൻസ് സ്റ്റാൻഡിലായിരുന്നു സംഭവം. സംഘർഷത്തിൽ ആംബുലൻസ് ഡ്രൈവർ ശ്രീലേഷിനാണ് പരിക്കേറ്റത്. പ്രതികളെ അടൂർ കോടതി റിമാൻഡ് ചെയ്തു.
നേരത്തേയും ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ ടേണിനെ സംബന്ധിച്ച് തർക്കവും സംഘർഷവും ഉണ്ടായിട്ടുണ്ട്. ആംബുലൻസ് ഡ്രൈവർമാരെ രാത്രിയിൽ പരിശോധിക്കുമെന്നും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്നും അടൂർ സി.ഐ ശ്രീകുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.