പത്തനംതിട്ടയിൽ തീരുമാനം നീളുന്നു; കോൺഗ്രസിൽ സീറ്റിനായി കൂട്ടയടി
text_fieldsപത്തനംതിട്ട: കോൺഗ്രസിൽ പതിവുപോലെ സീറ്റിനായി കൂട്ടയടി. ജയിക്കാൻ കഴിയുന്ന സീറ്റുകളിലൊക്കെയും അടിയോടടിയാണ്.
പല പഞ്ചായത്തുകളിലും നഗരസഭകളിലും ബ്ലോക്ക്-ജില്ല പഞ്ചായത്തുകളിലേക്കും ഇതാണ് അവസ്ഥ. പല പഞ്ചായത്തുകളിലും ഘടകകക്ഷികളുമായി സീറ്റ് വിഭജനം പരിഹരിക്കാനാകുന്നില്ല. കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി തർക്കമുണ്ട്. നഗരസഭകളിലും ഇതാണ് സ്ഥിതി. പത്രിക നൽകുന്നതിെൻറ അവസാനനിമിഷം വരെ തർക്കങ്ങൾ തുടരുമെന്ന് ഉറപ്പാണ്.
ഇതനിടെ റിബലുകളും പ്രത്യക്ഷപ്പെട്ടുത്തുടങ്ങി. വർഷങ്ങളായി ജനപ്രതിനിധികളായി തുടരുന്ന പലരും പുതിയ ആളുകൾക്കുവേണ്ടി മാറിക്കൊടുക്കാൻ തയാറല്ല. വിജയപ്രതീക്ഷയുള്ള സീറ്റുകളിൽ നേതാക്കൾ മത്സരിക്കാൻ കൂട്ടമായി എത്തിയതാണ് എങ്ങും പ്രശ്നമായത്. ചില വാർഡുകളിൽ വാർഡ് കമ്മിറ്റികൾ തീരുമാനിച്ച സ്ഥാനാർഥികൾപോലും പുറത്തായി. അവിടെ നേതാക്കളുടെ താൽപര്യാർഥം ചിലർക്ക് സീറ്റ് നൽകിയതും പോരിന് ഇടയാക്കികഴിഞ്ഞു. ഭാര്യക്ക് ജില്ല പഞ്ചായത്തിലേക്കും ഭർത്താവിന് ഗ്രാമപഞ്ചായത്തിലേക്കും സീറ്റ് നൽകിയതും പ്രതിഷേധകാരണമായിട്ടുണ്ട്. സീറ്റ് മോഹിച്ച് പാർട്ടി മാറിവന്നവർക്കും അവസാനം സീറ്റില്ല. അവർ െറബലായി പത്രിക നൽകാനും തയാറെടുക്കുന്നു.
ജില്ല ആസ്ഥാനത്ത് കൂട്ടപ്പൊരിച്ചിൽ
ജില്ല ആസ്ഥാനത്ത് പത്തനംതിട്ട നഗരസഭയിലാണ് ഇത്തരം തർക്കങ്ങൾ ഏറെയും നടക്കുന്നത്. േകരള കോൺഗ്രസ് മാണി വിഭാഗത്തിൽനിന്ന് വന്ന രണ്ട് വനിതകൾക്ക് ഇപ്പോൾ സീറ്റില്ല.
സീറ്റ് മോഹിച്ച് ആർ.എസ്.പിയിൽ ചേർന്ന ഷൈനി ജോർജ്, കോൺഗ്രസിൽ ചേർന്ന ആനി സജി എന്നിവർക്ക് സീറ്റ് കിട്ടിയില്ല. ഇവർക്ക് സീറ്റ് നൽകിയാൽ റിബൽ സ്ഥാനാർഥികളെ നിർത്തുമെന്ന് കോൺഗ്രസുകാർ തന്നെ പറയുന്നു. പത്തോളം വാർഡുകളിൽ റെബലുകൾ മുന്നോട്ടുവന്നിട്ടുണ്ട്. ഏഴാം വാർഡിൽ നാലുപേർ മത്സരിക്കാൻ തയാറെടുക്കുന്നു. ഇവിടെ മുൻ കൗൺസിലർ സജി കെ.സൈമണും സീറ്റുവേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. എട്ടാം വാർഡിൽ അബ്ദുൽകലാം ആസാദും അമീനും സീറ്റിനായി മുേന്നാട്ടുവന്നിട്ടുണ്ട്. 14ാം വാർഡിൽ കെ.എസ്.യു ജില്ല പ്രസിഡൻറ് അൻസാർ മുഹമ്മദ് മത്സരിക്കാനുള്ള പുറപ്പാടിലാണ്.
കഴിഞ്ഞതവണ നടന്ന ഉപതെരഞ്ഞെടുപ്പിൽ അൻസാർ മുഹമ്മദിന് സീറ്റ് നൽകിയിരുന്നില്ല. മുസ്ലിംലീഗ് സ്ഥാനാർഥിക്കെതിരെ റെബലായി മത്സരിച്ചാണ് അൻസാർ വിജയിച്ചത്. ഇവിടെ കോൺഗ്രിലെ മറ്റ് രണ്ടുപേർ സീറ്റിനായി അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു. 15, 16 വാർഡുകളിലും തർക്കങ്ങൾ നിലനിൽക്കുന്നു. 16ാം വാർഡ് കേരള കോൺഗ്രസിലെ ദീപു ഉമ്മനാണ് നൽകിയത്. ഇവിടെ കോൺഗ്രസിലെ അരവിന്ദാക്ഷൻ നായർ റിബലായി മത്സരിക്കാൻ തയാറായിട്ടുണ്ട്. 21ാം വാർഡിൽ ആമിന ഹൈദ്രാലിയെ സ്ഥാനാർഥിയാക്കുന്ന കാര്യത്തിലും വാർഡിൽ എതിർപ്പ് ഉയർന്നിട്ടുണ്ട്. 29ാം വാർഡിൽ നാലുപേർ സീറ്റ് ആവശ്യപ്പെട്ടുകഴിഞ്ഞു.
അനിൽ തോമസ്, കെ.ആർ. അജിത്കുമാർ, ഏബൽ മാത്യു ഇവരെല്ലാം സീറ്റിനായി മത്സരിക്കുന്നു. 32ാം വാർഡിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽനിന്ന് ആനി സജിയെ കോൺഗ്രസിൽ കൊണ്ടുവന്നത് സീറ്റ് നൽകാമെന്ന ധാരണയിലായിരുന്നു. ഈ സീറ്റ് ഇപ്പോൾ ജോസഫ് വിഭാഗത്തിന് നൽകിയതോടെ ആനി സജിയും ഔട്ടായി. പത്തനംതിട്ട നഗരസഭയിൽ എൽ.ഡി.എഫും ബി.ജെ.പിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു.
പിടിവലി താഴെ തട്ടിലേക്കും
നിരണം, ചെറുകോൽ, റാന്നി, ഏറത്ത് തുടങ്ങി ഒട്ടുമിക്ക പഞ്ചായത്തുകളിലും സീറ്റിനായി പിടിവലി നടക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും സ്ഥാനാർഥികളെ സംബന്ധിച്ച് കോൺഗ്രസിൽ ധാരണയായിട്ടില്ല. അടൂർ നഗരസഭയിൽ ഡി.സി.സി നേതാക്കൾ സീറ്റിനായി പിടിവാശി തുടരുകയാണ്. 15, 24, 26 വാർഡുകളിൽ മൂന്ന് ഡി.സി.സി നേതാക്കൾ സീറ്റിനായുണ്ട്. ഇതിനിെട ഡി.സി.സി തലത്തിൽ നടന്ന ചർച്ചകളിലൂെടയും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ എൽ.ഡി.എഫ് എല്ലാ വാർഡുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ജില്ല പഞ്ചായത്ത് സ്ഥാനാർഥികളെ സംബന്ധിച്ചും യു.ഡി.എഫ് തീരുമാനത്തിൽ എത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.