കണ്‍സ്യൂമര്‍ഫെഡ്, സഹകരണ സംഘം ഓണം വിപണി: പത്തനംതിട്ട ജില്ലയിൽ 92 വിൽപന കേന്ദ്രം
text_fieldsപത്തനംതിട്ട: കണ്‍സ്യൂമര്‍ഫെഡിന്റെയും സഹകരണ സംഘങ്ങളുടെയും ചുമതലയില്‍ ജില്ലയില്‍ 92 വിൽപന കേന്ദ്രം ആരംഭിച്ചു. കവിയൂര്‍ സര്‍വിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ജില്ലതല ഉദ്ഘാടനം അഡ്വ. മാത്യു ടി. തോമസ് എം.എല്‍.എ നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ജി. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാര്‍ ആദ്യവിൽപന നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. ജി. രജിത്കുമാര്‍, കണ്‍സ്യൂമര്‍ഫെഡ് റീജനൽ മാനേജര്‍ ടി.ഡി. ജയശ്രീ, സര്‍ക്കിൾ സഹകരണ യൂനിയൻ അംഗം പി.എസ്. റജി തുടങ്ങിയവർ പങ്കെടുത്തു.
കണ്‍സ്യൂമര്‍ഫെഡിന്റെ ജില്ലയിലെ 12 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴിയും സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന 80 വിൽപന കേന്ദ്രങ്ങൾ വഴിയും 13 ഇനം സബ്സിഡി സാധനങ്ങളും ഓപണ്‍ മാര്‍ക്കറ്റിനേക്കാൾ വിലക്കുറവില്‍ മറ്റ് നിത്യോപയോഗ സാധനങ്ങളുമാണ് വിൽപന നടത്തുന്നത്.
മല്ലപ്പള്ളി: കണ്‍സ്യൂമർ ഫെഡിന്റെ ഓണ വിപണി കോട്ടാങ്ങൽ സർവിസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ചുങ്കപ്പാറ, കോട്ടാങ്ങൽ എന്നിവിടങ്ങളിൽ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അനീഷ് ചുങ്കപ്പാറ അധ്യക്ഷത വഹിച്ചു. ആദ്യവിൽപന കോട്ടാങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് നിർവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം രാജി പി. രാജപ്പൻ, പഞ്ചാത്ത് അംഗങ്ങളായ ജോളി ജോസഫ്, ബീന മാത്യു, തേജസ് കുബിളുവേലിൽ, ജെസീന സിറാജ്, നജീബ് കോട്ടാങ്ങൽ, ഷാനവാസ് ഖാൻ, എം.എം. അൻസാരി തുടങ്ങിയവർ സംസാരിച്ചു.
ഓണം ഫെയര്‍ ഇന്ന് മുതൽ
പത്തനംതിട്ട: കോഴഞ്ചേരി താലൂക്ക് ഓണം ഫെയറിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി വീണ ജോര്‍ജ് ആറന്മുള മാവേലി സൂപ്പര്‍ സ്റ്റോറില്‍ നിര്‍വഹിക്കും. കോന്നി താലൂക്കിലെ ഓണം ഫെയര്‍ ഉദ്ഘാടനം 23ന് രാവിലെ ഒമ്പതിന് അഡ്വ. കെ.യു. ജനീഷ്കുമാര്‍ എം.എല്‍.എ കോന്നി സൂപ്പര്‍ മാര്‍ക്കറ്റില്‍ നിര്‍വഹിക്കും.
കോഴഞ്ചേരി, കോന്നി താലൂക്കുകളുടെ ഓണം ഫെയര്‍ 23 മുതല്‍ 28വരെയാണ് നടത്തുക. പലവ്യഞ്ജനങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, പച്ചക്കറി, ഏത്തക്ക, മില്‍മ ഉൽപന്നങ്ങള് തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾക്കും വിവിധ ബ്രാന്‍ഡുകളുടെ കണ്‍സ്യൂമര്‍ ഉൽപന്നങ്ങൾക്കും അഞ്ചു മുതല്‍ 50 ശതമാനം വരെ വിലക്കുറവും കോംബോ ഓഫറും ലഭിക്കും. പൊതുവിപണിയെക്കാള്‍ വിലക്കുറവില്‍ ഇവ ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.