സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; അധ്യാപകൻ മത്സരിച്ചത് അനുമതി ഇല്ലാതെയെന്ന് വിവരാവകാശ രേഖ
text_fieldsതുമ്പമൺ: തുമ്പമൺ സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ആർ. ശ്രീരാജ് മത്സരിച്ചതു സർക്കാർ ഉത്തരവോ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അനുമതിയോ ഇല്ലാതെയെന്ന് വിവരാവകാശ രേഖ. ആഗസ്റ്റ് 10ന് തുമ്പമൺ സർവിസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ജനറൽ മണ്ഡലത്തിൽ ചിറ്റാർ ഗവ. എച്ച്.എസ് അധ്യാപകനായ ആർ. ശ്രീരാജ് മത്സരിച്ചത് സർക്കാർ ഉത്തരവോ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോ ഇല്ലാതെയാണ് മത്സരിച്ച് ഭരണസമിതി അംഗമായതെന്ന് വിവരാവകാശ രേഖയിൽ പറയുന്നു. സൂക്ഷ്മ പരിശോധന സമയത്ത് ഗവർമെന്റ് സർവെന്റ്സ് കോൺടാക്ട് റൂൾ പ്രകാരം ശ്രീരാജിന്റെ പത്രിക നിരസിക്കണമെന്ന് റിട്ടേണിങ് ഓഫിസറോട് സ്ഥാനാർഥിയായ സക്കറിയ വർഗീസ് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു എങ്കിലും രാഷ്ട്രീയ സമ്മർദത്താൽ പത്രിക തള്ളാൻ തയാറായില്ല. എന്നാൽ, റൂൾ പ്രകാരം സർക്കാർ ജീവനക്കാർ മതപരമായ സംഘടനയിലോ, ട്രസ്റ്റുകളിലോ, സൊസൈറ്റികളിലോ ഔദ്യോഗിക ഭാരവാഹികൾ ആയിരിക്കരുത് എന്ന് ചട്ടം നിലനിൽക്കെ സർക്കാറിന്റെ അനുവാദത്തിനായി മുൻകൂർ അപേക്ഷ സമർപ്പിക്കുകയും അനുവാദം വാങ്ങുകയുമാണ് വേണ്ടത്. ഇത് ലഭിക്കുന്നില്ലെങ്കിൽ മത്സരിക്കാൻ പാടില്ല.
വിഷയത്തിൽ, ചിറ്റാർ ഗവ.എച്ച് എസ് എസ് പൊതു വിവരാവകാശ ഓഫീസർക്ക് പൊതുപ്രവർത്തകനായ ബിജി ജോൺ അപേക്ഷ സമർപ്പിച്ചുവെങ്കിലും മറുപടി നൽകാത്തതിനെ തുടർന്ന് ഹയർസെക്കൻഡറി മേഖലാ ഉപമേധാവിക്ക് അപ്പീൽ സമർപ്പിച്ചു. തുടർന്നാണ് അപേക്ഷയ്ക്ക് മറുപടി നൽകാൻ ചിറ്റാർ ഗവ. എച്ച്എസ്എസ് പ്രധാന അധ്യാപകനും പൊതുവിവരാവകാശ ഓഫീസർ കൂടിയായ ഓഫിസർ മറുപടി നൽകാൻ തയാറായത്. ഈ സാഹചര്യത്തിൽ ശ്രീരാജ് തുമ്പമൺ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം രാജി വെക്കണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. രാജേഷ് കുമാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.