മുട്ടാൻ നിൽക്കണ്ട; തട്ടുകിട്ടും
text_fieldsപത്തനംതിട്ട: സ്വയം പ്രതിരോധം ഒരുക്കാൻ പെണ്ണിന് പ്രാപ്തയാക്കുന്ന ധീരം പദ്ധതിയിലൂടെ കരാട്ടേ പഠിക്കുകയാണ് 32 വനിതകൾ. ജില്ലയിൽ പത്തനംതിട്ട നഗരത്തിലാണ് പരിശീലന കേന്ദ്രം.
മൂന്നുഘട്ടമായി പദ്ധതി വിപുലപ്പെടുത്താനാണ് ശ്രമം. കരാട്ടേയോടൊപ്പം ജിം പരിശീലനവും നൽകുന്നുണ്ട്.
ധീരം പദ്ധതി
ഒരു വർഷം നീളുന്ന പരിശീലനത്തിലൂടെ പ്രതിരോധ ശേഷി വർധിപ്പിച്ച് ആത്മവിശ്വാസം വളർത്തി സ്വയം പ്രതിരോധത്തിലൂടെ സ്ത്രീകളെ ശാക്തീകരിക്കുകയാണ് ലക്ഷ്യം.
സംരംഭക മാതൃകയിൽ കരാട്ടേ പരിശീലന ഗ്രൂപ്പുകൾ രൂപവത്കരിച്ച് സ്ത്രീകൾക്ക് ഉപജീവനമാർഗം സൃഷ്ടിക്കാനും പദ്ധതി ലക്ഷ്യമിടുന്നത്.
കുടുംബശ്രീയുടെയും സ്പോർട്സ് കേരള ഫൗണ്ടേഷന്റെയും സംയുക്ത പദ്ധതിയായ ധീരം സർക്കാറിന്റെ 100 ദിന പരിപാടിയിൽ ഉൾപ്പെട്ടതാണ്.
മൂന്ന് ഘട്ടം
ഓരോ ജില്ലയിൽനിന്ന് രണ്ടുപേരെ വീതം തെരഞ്ഞെടുത്ത് മാസ്റ്റർ പരിശീലനം നൽകിയാണ് ആദ്യഘട്ടത്തിന് തുടക്കമായത്. രണ്ടാംഘട്ടത്തിൽ ഈ മാസ്റ്റർ ട്രെയിനർമാർ മുഖേന ഓരോ ജില്ലയിലും വനിതകൾക്ക് കരാട്ടേ പരിശീലന സെഷനുകൾ നൽകും. പരിശീലനം ലഭിച്ച വനിതകളെ ഉൾപ്പെടുത്തി ജില്ലതലത്തിൽ സംരംഭ മാതൃകയിൽ കരാട്ടേ പരിശീലന ഗ്രൂപ്പുകൾ ആരംഭിക്കുന്നതാണ് പദ്ധതിയുടെ മൂന്നാം ഘട്ടം. സ്കൂൾ, കോളജുകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും കരാട്ടേ പരിശീലനം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.