സ്ഥലമേറ്റെടുപ്പിന് വിജ്ഞാപനമായി; ജില്ല ആസ്ഥാനത്ത് കോടതി സമുച്ചയം യാഥാര്‍ഥ്യമാകുന്നു
text_fieldsപത്തനംതിട്ട: ഏറെനാളത്തെ വിവാദങ്ങള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ ജില്ല ആസ്ഥാനത്ത് കോടതി സമുച്ചയം യാഥാര്‍ഥ്യമാകുവാന്‍ വഴി ഒരുങ്ങുന്നു.
താഴേവെട്ടിപ്രത്ത് 2.3279 ഹെക്ടര്‍ സ്ഥലം (5.75 ഏക്കര്‍) ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്തു. റിങ് റോഡിന് ചുറ്റുമുള്ള 24 ഉടമകളുടെ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഒരുപാട് നിയമയുദ്ധങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവിലാണ് ഭൂമി ഏറ്റെടുക്കലിലേക്ക് എത്തിയിരിക്കുന്നത്. ബാര്‍ അസോസിയേഷന് പ്രസിഡന്റുമാരായിരുന്ന അഡ്വ. പീലിപ്പോസ് തോമസ്, അഡ്വ. സരോജ് മോഹന്‍കുമാര്‍, അഭിഭാഷകനായ മഹേഷ്റാം എന്നിവരുടെ നേതൃത്വത്തിലാണ് ഭൂമി ഏറ്റെടുക്കാൻ നിയമയുദ്ധം നടത്തിയത്. സ്ഥലമേറ്റെടുപ്പിന് ആറു കോടി രൂപയാണ് അനുവദിച്ചത്. ഏക്കറിന് നാല് കോടി വീതം കിട്ടണമെന്നാണ് ഉടമകളുടെ അവകാശവാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തീരുമാനമെടുക്കാനുള്ള അനുമതി സര്‍ക്കാരിന് നല്‍കുകയായിരുന്നു. റവന്യൂരേഖകളില്‍ നിലം എന്ന് രേഖപ്പെടുത്തിയ ഭൂമിയാണ് ഏറ്റെടുക്കുകയെന്ന് ഗസറ്റ് വിജ്ഞാപനത്തില്‍ പറയുന്നു. പുനരധിവാസവും പുനഃസ്ഥാപനവും ഇല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.