പത്തനംതിട്ട ജില്ലയിൽ വാക്സിൻ സ്വീകരിച്ചവരിൽ കോവിഡ് വ്യാപനം കൂടുന്നു
text_fieldsപത്തനംതിട്ട: ജില്ലയിൽ വാക്സിൻ സ്വീകരിച്ചവരിൽ കോവിഡ് വ്യാപനം കൂടുന്നതായി കേന്ദ്രസംഘത്തിെൻറ റിപ്പോർട്ട്. വാക്സിൻ രണ്ട് ഡോസുമെടുത്ത 7000ൽ കൂടുതൽ പേർക്ക് കോവിഡ് ബാധിച്ചതായാണ് കണ്ടെത്തിയിട്ടുള്ളത്.
ഇതിൽ 258പേർ വാക്സിൻ സ്വീകരിച്ചിട്ട് രണ്ടാഴ്ച പിന്നിടുന്നവരാണ്. ഒരു ഡോസ് വാക്സിൻ സ്വീകരിച്ച 14,974 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരുഡോസ് സ്വീകരിച്ചവരിൽ 4490 പേർ 15ദിവസം പിന്നിടുന്നവരാണ്. എന്നാൽ, ജില്ലയിൽ രണ്ടുഡോസ് വാക്സിനും സ്വീകരിച്ച 5042 പേർക്ക് മാത്രമാണ് കോവിഡ് വന്നിട്ടുള്ളെതന്നാണ് സംസ്ഥാനം നൽകിയ റിപ്പോർട്ടിൽ പറയുന്നത്. വാക്സിൻ കുത്തിവെപ്പിൽ പിഴവ് സംഭവിച്ചതായ സംശയവും ഉയരുന്നുണ്ട്.
അതേസമയം, ഇൗ കണക്കുകൾ യഥാർഥമെല്ലന്ന് പത്തനംതിട്ട ഡി.എം.ഒ ഡോ. എ.എൽ. ഷീജ മാധ്യമത്തോട് പറഞ്ഞു. ഡാറ്റയും രോഗ ബാധിതരുടെ എണ്ണവും തമ്മിൽ പൊരുത്തെപ്പടുന്ന കണക്കുകളല്ല കേന്ദ്രസംഘത്തിെൻറതായി പുറത്തുവന്നിട്ടുള്ളതെന്നും ഡി.എം.ഒ പറഞ്ഞു.
വാക്സിൻ സ്വീകരിച്ചവരിൽ കോവിഡ് വ്യാപനം കൂടുതൽ കണ്ടെത്തിയത് ഗൗരവ വിഷയമാെണന്നാണ് കേന്ദ്രംസംഘത്തിെൻറ വിലയിരുത്തൽ. ഇതിെൻറ കാരണം കണ്ടെത്താനും സംസ്ഥാനത്തിന് നിർദേശം നൽകി.
സംസ്ഥാനത്ത് ഔദ്യോഗിക പഠനം നടന്നത് പത്തനംതിട്ടയിൽ മാത്രമാണ്. ഇതോടെ മറ്റ് ജില്ലകളിലെയും കണക്കുകൾ േകന്ദ്രസംഘം ശേഖരിച്ചുവരുകയാണ്. മിക്ക പഞ്ചായത്ത് പ്രദേശങ്ങളിലെയും വാർഡുകളിൽ കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽരോഗം കണ്ടുവരുന്നത് നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. ജില്ലയിൽ വാക്സിൻ സ്വീകരിച്ച ആരോഗ്യപ്രവർത്തകരായ നിരവധിപേരിൽ ഇത്തരത്തിൽ കോവിഡ് സ്ഥിരീകരിച്ച സംഭവമുണ്ടായിരുന്നു. എന്നിട്ടും ആരോഗ്യവിഭാഗം ഇത് അവഗണിച്ചു. വാക്സിൻ സ്വീകരിച്ചവരിൽ പലരും നിയന്ത്രണങ്ങൾ പാലിക്കാതെ പെരുമാറുകയും ചെയ്തിരുന്നു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ വിലയിരുത്തുന്നതിന് കേന്ദ്രസംഘം എത്തിയത് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ സംഘമാണ് ജില്ലയിലെത്തി സ്ഥിതിവിലയിരുത്തി വിവരങ്ങൾ ശേഖരിച്ചത്. ജില്ലയിലെ രോഗവ്യാപനത്തില്‍ കൂടുതലും വീടുകൾക്കുള്ളിൽനിന്നുള്ള രോഗബാധയാെണന്ന് സംഘം പറഞ്ഞിരുന്നു.
നാഷനല്‍ സെൻറര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് (എന്‍.സി.ഡി.സി) ഡയറക്ടര്‍ ഡോ. ഡോ. സുജിത് സിങ്ങിെൻറ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ജില്ലയിലെത്തിയത്. കോവിഡ് നിയന്ത്രണത്തിനായി ജില്ലയില്‍ സ്വീകരിച്ച നടപടി, സജ്ജീകരണങ്ങള്‍, ആശുപത്രികളുടെ പ്രവര്‍ത്തനം, പരിശോധന രീതി, വാക്സിനേഷന്, കോണ്ടാക്ട് ട്രെയ്സിങ് തുടങ്ങിയവയും കേന്ദ്രസംഘം വിലയിരുത്തിയിരുന്നു.
ബ്രേക് ത്രൂ കേസുകള്‍ 258 മാത്രം –ഡി.എം.ഒ
പത്തനംതിട്ട: ജില്ലയില്‍ ബ്രേക് ത്രൂ കേസുകള്‍ 258 മാത്രമാണെന്ന് ഡി.എം.ഒ ഡോ. എ.എല്‍. ഷീജ. രണ്ടു ഡോസ് വാക്സിനും സ്വീകരിച്ച് 14 ദിവസവും പിന്നിടുമ്പോഴാണ് ഒരാള്‍ക്ക് വാക്സിന് മൂലമുള്ള പരമാവധി പ്രതിരോധശേഷി ലഭിക്കുന്നത്. ഇപ്രകാരം 14 ദിവസം പിന്നിട്ടശേഷവും ഉണ്ടാകുന്ന രോഗബാധയെ ബ്രേക് ത്രൂ ഇന്ഫക്ഷന് എന്നു പറയും. ജില്ലയില്‍ ആകെ ബ്രേക് ത്രൂ കേസുകള്‍ 258 എണ്ണം മാത്രമാണ്.
ജില്ലയില്‍ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചവരുടെ എണ്ണം 3,35,214 ആണ്. രണ്ട് ഡോസ് വാക്സിനെടുത്ത് 14 ദിവസവും കഴിഞ്ഞവരില്‍ 0.07 ശതമാനത്തിനു മാത്രമാണ് രോഗബാധ ഉണ്ടായിട്ടുള്ളത്.
വാക്സിന് സ്വീകരിച്ചു കഴിഞ്ഞാലും എല്ലാവരും എസ്.എം.എസ് (സാനിറ്റൈസര്‍, മാസ്ക്, സമൂഹ അകലം) നിര്‍ദേശം പാലിക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ വാക്സിനേഷന് കേന്ദ്രത്തിലെ തിരക്കും ഒഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. അല്ലാത്തപക്ഷം വാക്സിനേഷന് കേന്ദ്രത്തില്‍നിന്ന് രോഗം പിടിപെടുന്നതിനുള്ള സാധ്യതയുണ്ടെന്നും ഡി.എം.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.