കോവിഡ്: പത്തനംതിട്ടയിൽ ടെസ്റ്റ് പോസിറ്റിവിറ്റി 22.6
text_fieldsപത്തനംതിട്ട: ജില്ലയില്‍ ശനിയാഴ്ച 1180 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 933 പേര് രോഗമുക്തരായപ്പോൾ രോഗം ബാധിച്ച 11 പേർ മരണത്തിന് കീഴടങ്ങി. വെച്ചൂച്ചിറ സ്വദേശിനി (62), നാരങ്ങാനം സ്വദേശിനി (54), ഓമല്ലൂര്‍ സ്വദേശി (84), കടപ്ര സ്വദേശി (66), കടപ്ര സ്വദേശി (70), ഇരവിപേരൂര്‍ സ്വദേശി (69), അടൂര്‍ സ്വദേശി (64), പെരിങ്ങര സ്വദേശി (71), തിരുവല്ല സ്വദേശിനി(77), കടപ്ര സ്വദേശി (87), പത്തനംതിട്ട സ്വദേശി (52) എന്നിവരാണ് മരിച്ചത്.
ഒരാഴ്ചയായി ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.6 ശതമാനമാണ്. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര് വിദേശത്തുനിന്ന് വന്നവരും 13 പേര് മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരും 1165 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. തിരുവല്ല 100, പന്തളം 51, പത്തനംതിട്ട 42, അടൂര്‍, പത്തനംതിട്ട 35 എന്നിങ്ങനെയാണ് നഗരസഭാ പരിധികളിൽ രോഗികൾ. ആറന്മുള 47, പള്ളിക്കല്‍ 44, കോയിപ്രം, കുന്നന്താനം 33, കോട്ടാങ്ങല്‍, റാന്നി, റാന്നി-പഴവങ്ങാടി 26, കടമ്പനാട്, ഏറത്ത്, മല്ലപ്പള്ളി 25, ഇലന്തൂര്‍, പെരിങ്ങര 23, വെച്ചൂച്ചിറ 22, ഏഴംകുളം, കൊടുമണ്‍, കല്ലൂപ്പാറ, ഓമല്ലൂര്‍ 21, ഇരവിപേരൂര്‍, ചെന്നീര്‍ക്കര, ചിറ്റാര്‍, അയിരൂര്‍ 20, നാരങ്ങാനം, വള്ളിക്കോട് 19, ആനിക്കാട്, കോന്നി 18, കലഞ്ഞൂര്‍ 17, പുറമറ്റം, കുറ്റൂര്‍ 16, നാറാണംമൂഴി 15, പ്രമാടം, കുളനട, വടശ്ശേരിക്കര 14, കടപ്ര, മലയാലപ്പുഴ, മൈലപ്ര 13, എഴുമറ്റൂര്‍, കവിയൂര്‍, റാന്നി -അങ്ങാടി 12, റാന്നി-പെരുനാട്, ഏനാദിമംഗലം, അരുവാപ്പുലം 11, ചെറുകോല്‍, മെഴുവേലി, കൊറ്റനാട് 10, കോഴഞ്ചേരി, പന്തളം -തെക്കേക്കര 9, തുമ്പമണ്‍, തണ്ണിത്തോട് 8, നിരണം 7, സീതത്തോട്, നെടുമ്പ്രം 6, തോട്ടപ്പുഴശ്ശേരി 3, മല്ലപ്പുഴശ്ശേരി 1 എന്നിങ്ങനെയാണ് ഗ്രാമപഞ്ചായത്തുകളിൽ രോഗബാധിതർ. ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 84,508 ആണ്. 71,380 പേർ രോഗമുക്തരായി. 12,829 പേര് രോഗികളായിട്ടുണ്ട്. 29,104 പേര് നിരീക്ഷണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.