വാക്സിൻ കുത്തിെവപ്പ് തുടങ്ങി, ഭയെപ്പടാതെ പുറത്തിറങ്ങാൻ വഴിയൊരുങ്ങി
text_fieldsപത്തനംതിട്ട: ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഒമ്പത് കേന്ദ്രങ്ങളില്‍ ആദ്യഘട്ട കോവിഡ് വാക്സിനേഷൻ തുടങ്ങി. ആദ്യദിനമായ ശനിയാഴ്ച 592പേര്‍ക്ക് വാക്സിന് നല്കി. ഗുരുതര പാര്‍ശ്വഫലങ്ങള്‍ ആര്‍ക്കും റിപ്പോര്‍ട്ട് ചെയ്തില്ല. ഞായറാഴ്ച വാക്സിനേഷന് ഇല്ല. തിങ്കളാഴ്ച തുടരും.
ശനിയാഴ്ച രാവിലെ ഒമ്പതുമുതല്‍ വാക്സിനേഷനായുള്ള രജിസ്ട്രേഷന് ആരംഭിച്ചു. 10.30ന് പ്രധാനമന്ത്രിയുടെ വെബ്കാസ്റ്റിങ്ങിനു ശേഷം വാക്സിനേഷന് തുടങ്ങി. ആദ്യഘട്ടത്തില്‍ ഗവണ്‍മെൻറ്, സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് നല്‍കിയത്. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജയാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍നിന്ന് ആദ്യമായി കോവിഷീല്‍ഡ് ആദ്യ ഡോസ് സ്വീകരിച്ചത്.
30 മിനിറ്റ് വിശ്രമത്തിന് ശേഷം കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഡി.എം.ഒ പറഞ്ഞു. കലക്ടര്‍ പി.ബി. നൂഹ്, പത്തനംതിട്ട നഗരസഭ ചെയര്‍മാര്‍ അഡ്വ. സക്കീര്‍ ഹുസൈന്, വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് ജെറി അലക്സ്, ആർ.സി.എച്ച് ഓഫിസര്‍ ഡോ. ആര്. സന്തോഷ് കുമാര്‍, ആർ.എം.ഒ ഡോ. ആഷിഷ് മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ സൂപ്രണ്ട് ഡോ. പ്രതിഭ ആദ്യ ഡോസ് സ്വീകരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്, ജില്ല പഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പത്മകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു. അടൂര്‍ ജി.എച്ചില് ഡോ. ജയചന്ദ്രന് ആദ്യ ഡോസ് സ്വീകരിച്ചു. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. നിരണ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
കോന്നി താലൂക്ക് ആശുപത്രിയില്‍ ഡോ. അരുണ്‍ ആദ്യ ഡോസ് സ്വീകരിച്ചു. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. രശ്മി തുടങ്ങിയവര്‍ പങ്കെടുത്തു. റാന്നി താലൂക്ക് ആശുപത്രിയില്‍ സൂപ്രണ്ട് ഡോ. ഉമ്മന്‍ മോഡിയില്‍ ആദ്യ ഡോസ് സ്വീകരിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി.എസ്. നന്ദിനി പങ്കെടുത്തു.
അയിരൂര്‍ ജില്ല ആയുര്‍വേദ ആശുപത്രിയില്‍ ഡോ. വീണ (ആയുര്‍വേദം) വാക്സിന് സ്വീകരിച്ചു. അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. അജിത തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കൊറ്റനാട് ജില്ലാ ഹോമിയോ ആശുപത്രിയില്‍ ആശാ പ്രവര്‍ത്തക ഷീല ബിജു ആദ്യ ഡോസ് സ്വീകരിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജി പി.രാജപ്പന്, ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍, ഹോമിയോ ഡി.എം.ഒ ഡോ. ബിജുകുമാര്‍, ആര്‍ദ്രം അസി. നോഡല്‍ ഓഫിസര്‍ ഡോ. ശ്രീരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
രണ്ടാംഘട്ടത്തില്‍ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട മുന്‍നിര പ്രവര്‍ത്തകര്‍ക്കും മൂന്നാംഘട്ടത്തില്‍ പൊതുജനങ്ങള്‍ക്കുമാണ് വാക്സിന് നല്‍കുക. ആദ്യഡോസ് എടുത്തവര്‍ക്ക് രണ്ടാം ഡോസും ഉറപ്പുവരുത്തും. വാക്സിന് എടുത്തു കഴിഞ്ഞാലും നിലവിലുള്ള കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ പാലിക്കണം.
ദിവസം ഒരു സെൻററില്‍ 100 പേര്‍ക്കാണ് വാക്സിന് സജീകരിച്ചിരുന്നത്. വാക്സിന് സ്വീകരിക്കാനായി എപ്പോള്‍ ഏത് കേന്ദ്രത്തില്‍ എത്തണമെന്നത് സംബന്ധിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മൊബൈലില്‍ സന്ദേശം ലഭിച്ചിരുന്നു. വാക്സിനേഷനുശേഷം പാര്‍ശ്വഫലങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. വാക്സിനേഷനായി വരുന്നവര്‍ തിരിച്ചറിയല്‍ രേഖക്കായി ആധാര്‍ കൊണ്ടുവന്നു.
വാക്സിനേഷനുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി കലക്ടര്‍ പി.ബി. നൂഹ് വിവിധ വാക്സിനേഷന് സെൻററുകള്‍ സന്ദര്‍ശിച്ചു. വാക്സിന് എടുത്തവര്‍ക്ക് അടുത്ത ദിവസങ്ങളില്‍ ചെറിയ പനിയോ തലവേദനയോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഭയപ്പെടാനില്ലെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.