കോവിഡ് വാക്സിന് ജില്ലയിലെ ഡ്രൈ റണ്‍ വിജയകരം
text_fieldsപത്തനംതിട്ട: ജില്ലയില്‍ കോവിഡ് വാക്സിന് വിതരണം ചെയ്യുന്നതിന് മുന്നോടിയായി സംഘടിപ്പിച്ച ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രം, അടൂര്‍ ജനറല്‍ ആശുപത്രി, തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്.
വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ആരംഭിച്ച ഡ്രൈ റണ്ണില്‍ ആരോഗ്യപ്രവര്‍ത്തകരെയാണ് വാക്സിന് സ്വീകര്‍ത്താക്കളായി നിശ്ചയിച്ചിരുന്നത്.വാക്സിന് വിതരണത്തിനായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ് ഫോം ആയ കോവിന്‍ (കോവിഡ് വാക്സിന് ഇൻറലിജൻറ് നെറ്റ്വര്‍ക്ക്) ഫലപ്രദമായി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള വിലയിരുത്തലും ഇതോടൊപ്പം നടന്നു. ഇതിനുവേണ്ടി ഡമ്മി സോഫ്റ്റ്വെയര് പ്രത്യേകം തയാറാക്കിയിരുന്നു.
വാക്സിന് സ്വീകരിക്കുന്നവരുടെ രജിസ്ട്രേഷന്, വാക്സിനേഷന് എത്തേണ്ട സ്ഥലം, സമയം തുടങ്ങിയ വിവരങ്ങള്‍ അറിയിക്കല്‍, വാക്സിന് നല്‍കുന്നതിനുമുമ്പ് വ്യക്തിവിവരങ്ങളുടെ സ്ഥിരീകരണം, കുത്തിെവപ്പ് നടത്തിയതിനുശേഷം ദേശീയതലം വരെയുള്ള തത്സമയ റിപ്പോര്‍ട്ട് സമര്‍പ്പണം, രണ്ടാമത്തെ ഡോസ് നല്‍കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് നല്കല് തുടങ്ങിയ എല്ലാ നടപടികളും കോവിന്‍ സോഫ്റ്റ്വെയര് മുഖേനയാണ് നിര്‍വഹിക്കുന്നത്.
കുത്തിെവപ്പ് നടക്കുന്ന സ്ഥലം മൂന്നുവിഭാഗങ്ങളായി തിരിച്ചിരുന്നു. കുത്തിെവപ്പ് എടുക്കേണ്ടവരുടെ രേഖകള്‍ പരിശോധിച്ച് കാത്തിരിപ്പ് സ്ഥലത്തേക്ക് കടത്തിവിടല്‍, രേഖകളുടെ സ്ഥിരീകരണവും കുത്തിെവപ്പും കുത്തിെവപ്പ് എടുത്തവര്‍ക്കുള്ള നിരീക്ഷണം എന്നിവയാണ് ഓരോ വിഭാഗത്തിലും നടത്തിയത്.
കലക്ടര്‍ പി.ബി. നൂഹ്, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എ.എല്‍. ഷീജ, ആര്.സി.എച്ച് ഓഫിസര്‍ ഡോ. ആര്. സന്തോഷ്കുമാര്‍, ജില്ല സര്‍വൈലന്‍സ് ഓഫിസര്‍ ഡോ. സി.എസ്. നന്ദിനി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പത്മകുമാരി, പ്രോഗ്രാം ഓഫിസര്‍ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന ഡ്രൈ റണ്ണില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.