പത്തനംതിട്ടയിലും പാർട്ടി സമ്മേളനങ്ങളിലേക്ക് സി.പി.എം; ബ്രാഞ്ച് സമ്മേളനങ്ങൾ ഇന്ന് മുതൽ
text_fieldsപത്തനംതിട്ട: പാർട്ടി സമ്മേളനങ്ങളിലേക്ക് സി.പി.എം പാർട്ടി കോൺഗ്രസ് നടക്കുന്ന കണ്ണൂരിലൊഴികെ മറ്റ് ജില്ലകളിൽ എല്ലാം ഇന്ന് ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങാനാണ് തീരുമാനം. കണ്ണൂരിൽ ബ്രാഞ്ച് സമ്മേളനം നേരത്തേ തുടങ്ങി.
കോവിഡ് കാരണം ഒരു വർഷത്തോളം നീട്ടിവെച്ചശേഷമാണ് സി.പി.എമ്മിെൻറ സമ്മേളനങ്ങൾ ഇപ്പോൾ ആരംഭിക്കുന്നത്. സംസ്ഥാന സമ്മേളനം കൊച്ചിയിലാണ്. കണ്ണൂരിൽ ഏപ്രിലിലാണ് പാർട്ടി കോൺഗ്രസ് നടക്കുന്നത്. ആതിഥേയത്വം വഹിക്കേണ്ടതിനാലാണ് കണ്ണൂരിൽ നേരത്തേ ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങിയത്.
ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കി ഒക്ടോബർ, നവംബർ മാസങ്ങളിലായി ലോക്കൽ സമ്മേളനങ്ങളും നവംബർ, ഡിസംബർ മാസങ്ങളിലായി ഏരിയ സമ്മേളനങ്ങളും നടക്കും. ഡിസംബർ 27, 28, 29 തീയതികളിൽ അടൂരിലാണ് ജില്ല സമ്മേളനം. ലോക്കൽ, എരിയ സേമ്മളനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ നേരത്തേ നിശ്ചയിച്ചിട്ടുണ്ട്.
ജില്ലയിൽ പാർട്ടിക്ക് 1400ൽ അധികം ബ്രാഞ്ചു കമ്മിറ്റികളുണ്ട്. 100ഓളം ലോക്കൽ കമ്മിറ്റികളും 11ഏരിയ കമ്മിറ്റികളുമുണ്ട്. 20,000ത്തിൽ അധികം പാർട്ടി മെംബർമാരാണ് ഉളളത്.
കോവിഡ്് േപ്രാട്ടോക്കോൾ അനുസരിച്ചാകും സമ്മേളനങ്ങളെല്ലാം നടക്കുക. ജില്ലയിൽ ഇപ്പോൾ പാർട്ടിയിലെ വിഭാഗീയ പ്രവർത്തനങ്ങൾ തീരെ കുറഞ്ഞിട്ടുണ്ട്. എന്നാൽ, നേതാക്കൾക്കിടയിൽ പ്രാദേശികമായി ഭിന്നതകൾ നില നിൽക്കുന്നുമുണ്ട്. ചില ലോക്കൽ, ഏരിയ കമ്മിറ്റികളിലും ഭിന്നതകളുണ്ട്. ജില്ല ആസ്ഥാനത്തെ ചില ബ്രാഞ്ചുകളിലും ലോക്കൽ കമ്മിറ്റികളിലും ഭിന്നത രൂക്ഷമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലെ വീഴ്ചകളും സമ്മേളനങ്ങളിൽ വിമർശനമായി ഉയർന്നുവരും. കമ്മിറ്റികളിൽ 75 വയസ്സ് പ്രായപരിധി ആക്കിയതോടെ മുതിർന്ന നേതാക്കൾ ഒഴിവാകുകയും പകരം കൂടുതലായി യുവാക്കൾ കടന്നുവരുകയും ചെയ്യും. തുടർച്ചയായി രണ്ടാംതവണയും ജില്ല സെക്രട്ടറിയായി കെ.പി. ഉദയഭാനു തുടരുകയാണ്. ജില്ല നേതൃത്വത്തിലുള്ളവരിലും ഇൗ സമ്മേളനത്തിൽ മാറ്റം ഉണ്ടാകും.
വിഭാഗീയ പ്രവർത്തനങ്ങൾ തടയാൻ കർശന നിർദേശങൾ അടങ്ങിയ മാർഗരേഖകളും കേന്ദ്ര കമ്മിറ്റി കീഴ്ഘടകങ്ങൾക്ക് നൽകിയിട്ടുണ്ട്. വോട്ട് കാൻവാസ് ചെയ്യൽ അനുവദിക്കില്ല. ഓരോ ഘടകത്തിലുമുള്ള അംഗസംഖ്യ മാനദണ്ഡമാക്കിയാണ് മേൽഘടകങ്ങളിലെ സമ്മേളന പ്രതിനിധികളെ നിശ്ചയിക്കുന്നത്. ബ്രാഞ്ച് സെക്രട്ടറിയുടെ തെരഞ്ഞെടുപ്പിൽ രഹസ്യബാലറ്റ് വെണ്ടെന്നും മത്സരമുണ്ടായാൽ ൈകകൾ ഉയർത്തിയുള്ള രീതിയിൽ തെരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്നും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.