സി.പി.എം ജില്ല സമ്മേളനം: രണ്ടാം പിണറായി സർക്കാറിന് മതിപ്പ് കുറവെന്ന് വിമർശനം
text_fieldsപത്തനംതിട്ട: കാര്യമായ ചർച്ചകളും വിമർശനങ്ങളുമില്ലാതെ സി.പി.എം ജില്ല സമ്മേളനം സമാപ്തിയിലേക്ക്. മുൻകാലങ്ങളിൽ മൂന്നാം ദിവസവും ചർച്ച നീളുന്ന പ്രവണതയായിരുന്നു. ഇത്തവണ രണ്ടാം ദിവസം ഉച്ചയോടെ ചർച്ചകൾ അവസാനിച്ചു. വിഭാഗീയത നടമാടുെന്നന്ന് സംഘടന റിപ്പോർട്ടിൽ ജില്ല സെക്രട്ടറി പരാമർശിച്ച മല്ലപ്പള്ളി, ഇരവിപേരൂർ, തിരുവല്ല ഏരിയകളിൽനിന്നുള്ളവരാണ് അൽപമെങ്കിലും ക്രിയാത്മക വിമർശനങ്ങൾ നടത്തിയത്. ആറുമാസം പിന്നിട്ട ഇടതു തുടർഭരണം, വകുപ്പുകളുടെയും മന്ത്രിമാരുടെയും പ്രവർത്തനം, സർക്കാർ നിയമനങ്ങൾ എന്നിവയെല്ലാം ചർച്ചയായി. പൊലീസിെൻറ പ്രവർത്തനമാണ് പ്രതിനിധികളിൽ ഏറെ പേരുടെയും വിമർശനത്തിന് വിധേയമായത്. രണ്ടാം പിണറായി സർക്കാർ പ്രവർത്തനത്തിൽ പിന്നോട്ടാണെന്ന് ചിലർ അഭിപ്രായപ്പെട്ടു. ദേവസ്വം ബോർഡ് പ്രസിഡൻറായി പാർട്ടി അംഗങ്ങളെ നിയോഗിക്കുന്നതും വിമർശിക്കപ്പെട്ടു.
പൊലീസിലും സിവിൽ സർവിസിലും ആർ.എസ്.എസ് കടന്നുകയറ്റമുണ്ട്. ചില പൊലീസ് സ്റ്റേഷനുകൾ ഇടതുവിരുദ്ധ കേന്ദ്രങ്ങളായി മാറിയിട്ടുണ്ടെന്ന് ഇരവിപേരൂരിൽനിന്നുള്ള പ്രതിനിധി കുറ്റപ്പെടുത്തി. ആഭ്യന്തരവകുപ്പിൽ പാർട്ടി ശ്രദ്ധ ചെലുത്തണം. പൊലീസിലെ ആർ.എസ്.എസ് ബന്ധത്തെക്കുറിച്ച സി.പി.ഐ നേതാവ് ആനിരാജയുടെ വിമർശനത്തിെൻറ നിജസ്ഥിതി പരിശോധിക്കണമെന്ന ആവശ്യവും ഉയർന്നു. സേനയിൽ സർക്കാറിന് നിയന്ത്രണം നഷ്ടപ്പെട്ടെന്ന വിലയിരുത്തലും ചില പ്രതിനിധികൾ നടത്തി. കോവിഡ്കാലത്ത് പൊലീസ് മികച്ച പ്രവർത്തനം നടത്തിയെന്ന പരാമർശവുമുണ്ടായി. വൈരുധ്യാത്മക ഭൗതികവാദം പറയുന്നവർ ദേവസ്വം ബോർഡ് പ്രസിഡൻറുമാരായി ശബരിമലയിലെത്തി കുമ്പിടുന്നത് ശരിയല്ല. അതിലെ കാപട്യം ജനം തിരിച്ചറിയും. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. അനന്തഗോപെൻറയും മുൻ പ്രസിഡൻറ് പത്മകുമാറിെൻറയും നിയമനമാണ് പ്രതിനിധികൾ ചൂണ്ടിക്കാട്ടിയത്. രണ്ടാം പിണറായി സർക്കാറിന് പൊതുജനമധ്യത്തിൽ മതിപ്പ് കുറവാണ്. മന്ത്രിമാരിൽ പി.എ. മുഹമ്മദ് റിയാസിേൻറത് മെച്ചപ്പെട്ട പ്രവർത്തനമാണെന്ന് ഡി.വൈ.എഫ്.ഐക്കാരായ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ജില്ലയിൽനിന്നുള്ള മന്ത്രി വീണ ജോർജും പങ്കെടുക്കുന്ന സമ്മേളനത്തിലാണ് മികച്ച മന്ത്രി റിയാസാണെന്ന പരാമർശമുണ്ടായത്. വഖഫ് ബോർഡ് വിഷയത്തിലും കരുവന്നൂർ ബാങ്ക് തട്ടിപ്പിലും സർക്കാർ നിലപാട് വൈകി. ഇത് ആശയക്കുഴപ്പത്തിനിടയാക്കി. അടൂരിൽ ചിറ്റയം ഗോപകുമാറിനെ പരാജയപ്പെടുത്താൻ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗത്തിെൻറ പിന്തുണയോടെ ഒരുവിഭാഗം ശ്രമം നടത്തിയെന്ന ആരോപണവുമുയർന്നു.
സി.പി.എം നടപടിയെടുത്ത് പുറത്താക്കുന്നവരെ സ്വീകരിക്കുന്ന സി.പി.ഐ നിലപാടും വിമർശിക്കപ്പെട്ടു. കേരള ബാങ്ക് ഗുണകരമാകുന്നില്ല. ദേശസാത്കൃത ബാങ്കുകളുടേതിന് സമാന സമീപനമാണ് കേരള ബാങ്കിനുമുള്ളതെന്നും പ്രതിനിധികളിൽ ചിലർ അഭിപ്രായെപ്പട്ടു. ഉച്ചയോടെ പൊതുചർച്ച അവസാനിച്ചു. ഉച്ചക്കുശേഷം ജില്ല സെക്രട്ടറി മറുപടി പറഞ്ഞു. കോടിയേരി ബാലകൃഷ്ണൻ സംഘടന റിപ്പോർട്ടിന്മേലുള്ള വിമർശനങ്ങൾക്കും മറുപടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.