Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസർക്കാർ പദ്ധതികൾ...

സർക്കാർ പദ്ധതികൾ മുടങ്ങി; ക്ഷീരകർഷകർ പ്രതിസന്ധിയിൽ

text_fields
bookmark_border
Dairy farmers in crisis
cancel

പ​ന്ത​ളം: സം​സ്ഥാ​ന സ​ർ​ക്കാ​റും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ചേ​ർ​ന്ന്​ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ പ​ല​തും നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ ക്ഷീ​ര​ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ. ക​ന്നു​കാ​ലി ഇ​ൻ​ഷു​റ​ൻ​സ്, ക​ന്നു​കു​ട്ടി പ​രി​പാ​ല​ന പ​ദ്ധ​തി, ആ​ട്-​കോ​ഴി വി​ത​ര​ണം, രാ​ത്രി​കാ​ല ചി​കി​ത്സ സൗ​ക​ര്യം തു​ട​ങ്ങി നി​ര​വ​ധി സേ​വ​ന​ങ്ങ​ളാ​ണ് പ​ന്ത​ളം ബ്ലോ​ക്കി​ൽ​പ്പെ​ട്ട തു​മ്പ​മ​ൺ, കു​ള​ന​ട, പ​ന്ത​ളം തെ​ക്കേ​ക്ക​ര, മെ​ഴു​വേ​ലി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ല​ച്ച​ത്. ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് പ​കു​തി​വി​ല​ക്ക്​ കാ​ലി​ത്തീ​റ്റ ന​ൽ​കു​ന്ന ക​ന്നു​കു​ട്ടി പ​രി​പാ​ല​ന പ​ദ്ധ​തി സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ 25 ശ​ത​മാ​നം വി​ഹി​ത​വും പ​ഞ്ചാ​യ​ത്തു​ക​ളു​ടെ 25 ശ​ത​മാ​നം വി​ഹി​ത​വും ബാ​ക്കി ഗു​ണ​ഭോ​ക്തൃ വി​ഹി​ത​വും ചേ​ർ​ത്താ​ണ്​ ന​ട​പ്പാ​ക്കു​ന്ന​ത്.

ഇ​തി​ൽ സം​സ്ഥാ​ന​വി​ഹി​തം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ഈ​വ​ർ​ഷം പ​ഞ്ചാ​യ​ത്തു​ക​ൾ പ​ദ്ധ​തി പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ച്ചു. കാ​ലി​ത്തീ​റ്റ​ക്ക്​ അ​ടി​ക്ക​ടി വി​ല വ​ർ​ധി​ക്കു​ന്ന​തി​നി​ടെ പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്കി​യ​ത് ക​ർ​ഷ​ക​ർ​ക്കു ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. സ​ർ​ക്കാ​റി​ന്‍റെ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​മൂ​ലം ക​ന്നു​കാ​ലി ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യും പ​ല​പ്പോ​ഴും ത​ട​സ്സ​പ്പെ​ടു​ക​യാ​ണെ​ന്നാ​ണു പ​രാ​തി. വ​ള​ർ​ച്ച​യെ​ത്തി​യ പ​ശു​ക്ക​ൾ​ക്ക് 3500 രൂ​പ​വ​രെ ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യം അ​ട​ക്കേ​ണ്ടി​വ​രു​ന്ന സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ൽ ചേ​രു​ന്ന​വ​ർ 650 രൂ​പ മാ​ത്രം അ​ട​ച്ചാ​ൽ മ​തി​യാ​യി​രു​ന്നു.

യ​ഥാ​സ​മ​യം സ​ർ​ക്കാ​ർ ഫ​ണ്ട് അ​നു​വ​ദി​ക്കാ​ത്ത​തു​മൂ​ലം ബാ​ങ്ക് വാ​യ്പ​യും മ​റ്റും അ​വ​ശ്യ​മു​ള്ള ക്ഷീ​ര​ക​ർ​ഷ​ക​ർ മു​ഴു​വ​ൻ പ്രീ​മി​യ​വും അ​ട​ച്ച് മാ​ടു​ക​ളെ ഇ​ൻ​ഷു​ർ ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pathanamthitta News
News Summary - Dairy farmers in crisis
Next Story